ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം തടയാൻ കെജ്രിവാൾ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഹൈക്കോടതി. ഡൽഹിയിൽ വർദ്ധിച്ചുവരുന്ന വായു മലിനീകരണം സംബന്ധിച്ച സുവോ മോട്ടോ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള ആശയങ്ങൾ നടപ്പിലാക്കാൻ സർക്കാർ വകുപ്പുകളും മറ്റ് ബന്ധപ്പെട്ട അധികാരികളും ഒരു ഇച്ഛാശക്തിയും കാണിക്കുന്നില്ലെന്നും കോടതി വിമർശിച്ചു. വർദ്ധിച്ചുവരുന്ന വായു മലിനീകരണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആശയങ്ങൾ നടപ്പാക്കുന്നതിലാണ് പ്രശ്‌നം ആശയങ്ങളുടെ അഭാവത്തിലല്ല, നടപ്പാക്കലിലാണ് പ്രശ്നം. നടപ്പാക്കാനുള്ള പൂർണ്ണ ഇച്ഛാശക്തിയാണ് വേണ്ടത് . ഡൽഹി മലിനീകരണ രഹിതമാക്കണമെങ്കിൽ പൗരന്മാർ ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളും സജീവമായ പങ്ക് വഹിക്കേണ്ടതുണ്ട്, ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, ഡൽഹി അന്തരീക്ഷ മലിനീകരണത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നാരോപിച്ച് ബിജെപി ഡൽഹിയിൽ സമരം നടത്തുന്നുണ്ട്. അനിയന്ത്രിതമായിട്ടാണ് ജനങ്ങള്‍ പൊതുനിരത്തിലിട്ട് മാലിന്യങ്ങള്‍ കത്തിക്കുന്നത്.
Post Your Comments