ശബരിമല വിഷയത്തില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ വിധിയില്‍ പ്രതികരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി ഏഴംഗ ബെഞ്ചിന് വിട്ടത് അയ്യപ്പഭക്തരുടെ വിജയമെന്നാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. യുവതീ പ്രവേശനത്തിനായി സത്യവാങ്മൂലം നല്‍കിയ പിണറായി സര്‍ക്കാരിന് തിരിച്ചടിയാണ് വിധിയെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആശ്വാസം. അയ്യപ്പഭക്തരുടെ വിജയം. യുവതീപ്രവേശനത്തിനായി സത്യവാങ്‌മൂലം നൽകിയ പിണറായി സർക്കാരിന് തിരിച്ചടി….
https://www.facebook.com/KSurendranOfficial/posts/2611346782283275?__xts__%5B0%5D=68.ARALYox4vz2t8JLWMxo7T5PM6dboruFZZGNptusNHLPBczn0yGF-8rU43j1IfMVjkmDea9CwJaJnfemuYEZ1BCJob02Pg3kZ9bZquOYWlqxzoJ3bGzUIAeRInOQWrtDsOyoDcXFIybRKS4VaRmQqhEdh62n5lJCG8owW-L7r9nd2lufr5odiEc-E3xUUpDG8t6_XGdYrG3_rTjTVLxim8ZLsdQ3HdPq9rH2tYLrcwcBV-c0BKgOEzXRoCs1LZ9LCAA3kRUnlumRNn_jiNWEqk0xjsoUlfSC1LoMiupkuzb9ZGOq1_KSzZE0Nt-iSb7TCDnCIrK6qVFvLPYewhQc-oQ&__tn__=-R
ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കുമെന്നായിരുന്നു സുപ്രീംകോടതി ഇന്ന് പ്രസ്താവിച്ചത്. . ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിട്ടത്. അഞ്ചംഗ ബെഞ്ചില്‍ മൂന്നംഗങ്ങള്‍ മാത്രമാണ് ഹര്‍ജി ഏഴംഗ ബെഞ്ചിന് വിടാന്‍ അനുകൂല തീരുമാനമെടുത്തത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ നിലപാട് ആണ് ഹര്‍ജികളില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ ജസ്റ്റിസ് റോഹിംഗന്‍ നരിമാനും, ഡി.വൈ ചന്ദ്രചൂഡും പുനപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിടുന്നതിനെ എതിര്‍ത്തു.
Post Your Comments