Latest NewsNewsDevotional

ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രത്തെക്കുറിച്ച് അറിയാം

ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നമ്മുടെ കേരളത്തിലാണ്. കൊല്ലം ജില്ലയില്‍ പോരുവഴി പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ ക്ഷേത്രം. ക്ഷേത്രത്തിന്‌ ശ്രീകോവിലോ വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല. ആല്‍ത്തറയിലെ പീഠം മാത്രം. ദുര്യോധനനെ മലനട അപ്പൂപ്പന്‍ എന്ന് സ്നേഹപൂര്‍വ്വം നാട്ടുകാര്‍ വിളിക്കുന്നു. ദേവന്‌ വിഗ്രഹമോ ക്ഷേത്രമോ ഇല്ല. ശിവശക്തി സ്വയംഭൂവാണ്‌ ഇവിടെ നടക്കുന്നത്‌ ഊരാളി പൂജയാണ്‌. പ്രഭാതമാകുമ്പോള്‍ ഊരാളി അടുക്കുവച്ച്‌ ആരാധിക്കുന്ന രീതി. അടുക്കെന്നാല്‍ വെറ്റിലയും പുകയിലയും പാക്കുമാണ്‌.

ഉണ്ണിയപ്പം, പായസ്സം, അരവണ, മുത്തുകുട എന്നിവ വഴിപാടുകള്‍. പീലി നിവര്‍ത്തിയാടുന്ന മയിലുള്ള ക്ഷേത്രത്തില്‍ നൂറ്റിയൊന്നുപവന്റെ സ്വര്‍ണ്ണകൊടിയും സ്ഥാപിച്ചിട്ടുണ്ട്‌. മീനമാസത്തിലാണ്‌ മലനടിയിലെ പ്രസിദ്ധമായ മലക്കുട മഹോത്സവം. ഉത്സവനാളിലെ കെട്ടുകാഴ്ചകളില്‍ പ്രധാനം കാളയും എടുപ്പുകുതിരയുമാണ്‌. മലനടയപ്പൂപ്പന്‌ ഇഷ്ടം കാളയാണ്‌. ചൂരല്‍വള്ളികള്‍ ശരീരത്തില്‍ ചുറ്റി ക്ഷേത്രമുറ്റത്ത്‌ ഉരുളുന്ന പള്ളിപ്പാന ചടങ്ങിനും കീ‍ർത്തികേട്ടതാണ് ഇവിടം.

ദേശാടനത്തിനിടയില്‍ ദുര്യോധനന്‍ ഇൗ പ്രദേശത്തെത്തിയപ്പോൾ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോൾ ശുദ്ധമായ മദ്യമാണ് ലഭിച്ചത്. ദുര്യോധനന്‍ പിന്നീട്‌ ഈ നാട്ടില്‍ തന്നെ കഴിഞ്ഞു എന്നാണ്‌ ഐതിഹ്യം. ഈ നാട്ടുകാര്‍ ദുര്യോധനനെ ദൈവതുല്യനായി പൂജിച്ചുപോന്നു. ശുദ്ധമായ മദ്യമാണ്‌ കലശ്ശത്തിനായി ഇന്നും ഉപയോഗിക്കുന്നത്‌ കള്ളാണ്‌. ഭക്തര്‍ക്ക്‌ തീര്‍ത്ഥത്തിന്‌ പകരം നല്‍കുന്നതും കള്ളാണ്‌. ഇവിടത്തെ പ്രധാന വഴിപാടും കലശ്ശമായ കള്ളു നിവേദ്യമാണ്‌. പട്ട്‌ കറുപ്പുകച്ച, കോഴി എന്നിവയും നേര്‍ച്ചയായി നടയ്ക്ക്‌ സമര്‍പ്പിക്കാറുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button