KeralaLatest News

അമിതകൂലി താങ്ങാതെ സ്വമേധയാ ചുമടിറക്കാന്‍ തുനിഞ്ഞവര്‍ക്ക് സിഐടിയുക്കാരുടെ ക്രൂരമര്‍ദനം

കമ്പിവടി, കാപ്പിവടി എന്നിവ കൊണ്ടുള്ള അടിയേറ്റ് ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഇടുക്കി: അമിതകൂലി താങ്ങാതെ സ്വമേധയാ ചുമടിറക്കാന്‍ തുനിഞ്ഞവര്‍ക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമര്‍ദനം.മര്‍ദനത്തിന് ശേഷം ഇവരെ രണ്ട് മണിക്കൂറോളം ബന്ദികളാക്കുകയും ചെയ്തു. മര്‍ദനത്തിന് ശേഷം 25,000 രൂപ കൂലി നല്‍കിയാല്‍ സേഫ് ഇറക്കി വയ്ക്കാമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. അവശരായതിനാലും വീണ്ടും മര്‍ദിക്കുന്ന സ്ഥിതിയായതിനാലും പരുക്കേറ്റവര്‍ ആ കൂലി നല്‍കാമെന്നു സമ്മതിച്ചാണ് രക്ഷപ്പെട്ടത്. കമ്പിവടി, കാപ്പിവടി എന്നിവ കൊണ്ടുള്ള അടിയേറ്റ് ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവം. കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ശാഖ ആരംഭിക്കാനായി അണക്കരയില്‍ സേഫ് ഇറക്കി വയ്ക്കാന്‍ പോയ സൊസൈറ്റി സെക്രട്ടറി ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് മര്‍ദനമേറ്റത്. സൊസൈറ്റി സെക്രട്ടറി കെ. വി.കുര്യാക്കോസ്, ജീവനക്കാരായ ബിനോയി തോമസ്, തോമസ് ജോസഫ്, സേഫുമായി തൃശൂരില്‍ നിന്ന് എത്തിയ നെടുപുഴ സ്വദേശികളായ പള്ളിപ്പുറം രമേഷ്, വെങ്ങര രാകേഷ്, ചേമ്പൂരി അരുണ്‍, വണിശേരി ഉരുണ്ടോളി വിജീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കമ്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റ രമേഷിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സിഐടിയു പ്രവര്‍ത്തകരായ നാല് പേരെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button