Jobs & Vacancies

അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം

കേരള സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള വക്കം പഞ്ചായത്തിൽ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിൽ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2019 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം.
അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണന. അങ്കണവാടി ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി/ തത്തുല്യം വിജയിച്ചവർ അപേക്ഷിക്കാൻ പാടില്ല. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനനത്തീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുൻപരിചയം എന്നിവ തെളിയിക്കുന്ന ശരിപകർപ്പുകൾ ഉള്ളടക്കം ചെയ്യണം. അപേക്ഷാഫോമിന്റെ മാതൃക ചിറയിൻകീഴ് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, കാട്ടുകുളം, ചിറയിൻകീഴ്, പി.ഒ, തിരുവനന്തപുരം, പിൻ 695304 എന്ന വിലാസത്തിൽ ഡിസംബർ ആറ് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. അപേക്ഷ കവറിനു പുറത്ത് തസ്തിക, പഞ്ചായത്തിന്റെ പേര് എന്നിവ എഴുതണം. വിശദവിവരങ്ങൾക്ക്: 0470-2646512.

shortlink

Related Articles

Post Your Comments

Related Articles


Back to top button