
കൊച്ചി: കൊച്ചിയിൽ നിന്നും പുതിയ സർവീസുകളുമായി എയർ ഏഷ്യ. ഡൽഹി–കൊച്ചി, ഡൽഹി–അഹമ്മദാബാദ് റൂട്ടുകളിലാണ് സർവീസുകൾ ആരംഭിക്കുന്നത്. ഡിസംബർ 20ന് പുതിയ സർവീസുകൾ ആരംഭിക്കും. ഡൽഹി- കൊച്ചി റൂട്ടിൽ 3915 രൂപയും ഡൽഹി- അഹമ്മദാബാദ് റൂട്ടിൽ 2015 രൂപയുമാണ് നിരക്ക്. ഡൽഹിയിൽ നിന്നും രാവിലെ 4:55ന് പുറപ്പെടുന്ന വിമാനം രാവിലെ 8:00ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നും രാവിലെ 8:50ന് പുറപ്പെടുന്ന വിമാനം ഡൽഹിയിൽ ഉച്ചയ്ക്ക് 12:00ന് എത്തിച്ചേരും.
Post Your Comments