ന്യൂദല്‍ഹി: അയോധ്യയിലെ ചരിത്രവിധിക്കുശേഷം രാജ്യത്ത് ഉണ്ടായ ശാന്തിക്കും സമാധാനത്തിനും കാരണം സുരക്ഷാവിഭാഗങ്ങളുടെയും യുപി ഡിജിപിയുടെയും പഴുതടച്ച നിതാന്ത ജാഗ്രതയെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍. അയോധ്യാ വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യാനും ജനങ്ങളെ തെറ്റിധരിപ്പിക്കാനുമുള്ള ഒരു ശ്രമവും നടന്നില്ലെന്നത് ഏറെ പ്രശംസനേടിയിരിക്കുകയാണ്.
അയോധ്യയെ ഏറ്റവും വൈകാരികമായി കാണുന്ന ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയ സുരക്ഷാസംവിധാനം ഇതുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും ഫല്രദമാക്കിയതില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശനനിര്‍ദ്ദേശങ്ങളെ അതിലും കര്‍ശനമാക്കി നടപ്പാക്കിയ ഡിജിപി ഒ.പി. സിംഗും പൂര്‍ണ്ണമായ അഭിനന്ദനമര്‍ഹിക്കുകയാണെന്നും ആഭ്യന്തര വൃത്തങ്ങള്‍ പറഞ്ഞു.1992 ഡിസംബര്‍ 6ലെ സംഭവങ്ങളെ വര്‍ഗ്ഗീയ കലാപമാക്കിയ അതേ ഉത്തര്‍പ്രദേശിലെ തീവ്രവിഭാഗങ്ങള്‍ക്ക് യാതൊരു അവസരവും നല്‍കാതെ ഇരുസമുദായത്തിലെ ജനങ്ങളും ഏറെ സന്തോഷത്തോടെ വിധിയെ സ്വാഗതം ചെയ്തതോടെ പോലീസിന്റെ പണി പതിന്മടങ്ങ് കുറഞ്ഞതായി ഡിജിപി ഒ.പി. സിംഗ് വ്യക്തമാക്കി.
അതെ സമയം അയോധ്യാ വിധിയുടെ പശ്‌ചാത്തലത്തില്‍ അഞ്ചു സംസ്‌ഥാനങ്ങളില്‍ വിന്യസിച്ചിരുന്ന റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സി(ആര്‍.എ.എഫ്.)നെ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നു. അയോധ്യാ കേസില്‍ കഴിഞ്ഞയാഴ്‌ച സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നതു പ്രമാണിച്ചാണു വിവിധ സംസ്‌ഥാനങ്ങളില്‍ കേന്ദ്ര സേനകളെ വിന്യസിച്ചത്.മധ്യപ്രദേശ്, രാജസ്‌ഥാന്‍, തെലങ്കാന, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ആര്‍.എ.എഫിനെ പിന്‍വലിക്കാന്‍ തീരുമാനമായത്. കാര്യമായ ക്രമസമാധന പ്രശ്‌നങ്ങളില്ലാത്ത സാഹചര്യത്തിലാണിത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിടുന്ന മുറയ്‌ക്ക് കേന്ദ്ര സേനയുടെ പിന്‍മാറ്റം പൂര്‍ണമാകും. എന്നാല്‍, ഈ അഞ്ചു സംസ്‌ഥാനങ്ങളിലും നാലു കമ്പനി വീതം കേന്ദ്ര സേന തുടരുമെന്നും സൈനിക വിന്യസത്തിലാണ് മാറ്റം വരുത്തുന്നതെന്നും ആര്‍.എ.എഫ്. അധികൃതര്‍ വ്യക്‌മാക്കി.അതേസമയം, അയോധ്യ ഉള്‍പ്പെടുന്ന യു.പിയില്‍ ഈ മാസം 18 വരെ കേന്ദ്ര സേന തുടരും.
Post Your Comments