തൃശൂര്‍: പണം വാങ്ങി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കുന്നതിനെതിരെ നല്‍കിയ പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. നെയ്‍വിളക്ക് പൂജ എന്ന പേരില്‍ ആയിരം രൂപ വാങ്ങി ക്ഷേത്രദർശനം അനുവദിക്കുന്നു എന്നാണ് പരാതി.
Read also: ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തിന് സമീപം വെടിയുണ്ട; പൊലീസ് അന്വേഷണം ആരംഭിച്ചു
നൂറുകണക്കിന് ആളുകള്‍ വരി നില്‍ക്കുമ്പോളാണ് 1000 രൂപ വാങ്ങി സമ്പന്നര്‍ക്ക് സുഗമമായ ദര്‍ശനം നല്‍കുന്നതെന്നും ഇത് മനുഷ്യത്വപരമല്ലെന്നും കാണിച്ച് അഭിഭാഷകനായ വി ദേവദാസാണ് പരാതി നല്‍കിയത്. 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്റെ നിർദേശം.
Post Your Comments