മോസ്‌കോ :അടിപിടിയില്‍ കത്തിക്കുത്തേറ്റ വിവരം മാതാപിതാക്കളെ അറിയിക്കാതെ ഉറങ്ങാന്‍ കിടന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. റഷ്യയിലെ യെകാടെറിന്‍ബര്‍ഗ് നഗരത്തിൽ 15കാരിയായ എലിസബത്ത് കൈന്‍ഡ്‌സ്ഫാറ്ററിലാണ് മരിച്ചത്. നഗരത്തിലെ കൗമാരക്കാരായ ആൺകുട്ടികളും,പെൺകുട്ടികളും മൂന്ന് സംഘങ്ങളായി തിരിഞ്ഞു ഏറ്റുമുട്ടിയപ്പോൾ എലിസബത്തിന് പുറമെ മറ്റൊരു ആണ്‍കുട്ടിക്കും കുത്തേറ്റുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിൽ പറയുന്നത്.
നെഞ്ചില്‍ കുത്തേറ്റ പെൺകുട്ടി കുഴപ്പങ്ങള്‍ കൂടാതെ വീട്ടിലെത്തി. സംഭവം വീട്ടുകാരെ അറിയിക്കാന്‍ മടിച്ച് മുറിവ് പുറത്തറിയിക്കാതെ മുകളിലത്തെ നിലയിലേക്ക് പോയി. എന്നാല്‍ രാത്രിയോടെ ബോധംകെട്ട് കിടക്കുന്ന മകളെ കണ്ട രക്ഷിതാക്കളെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിച്ച് ഏതാനും സമയത്തിന് ശേഷം എലിസബത്ത് മരണപ്പെട്ടു. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 16കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments