കൊച്ചി: സാധാരണക്കാര്‍ക്കായി ആരംഭിച്ച സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി താളം തറ്റുന്നു. പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്മാറുകയാണ്. 194 സ്വകാര്യ ആശുപത്രികളാണ് പിന്മാറുന്നത്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു . ഡിസംബര്‍ ഒന്ന് മുതല്‍ പദ്ധതിയുടെ ഭാഗമായി തുടരില്ലെന്ന് 194 സ്വകാര്യ ആശുപത്രികള്‍ നിലപാടെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന ഹോസ്പിറ്റല്‍ മാനേജ്മെന്റ് തീരുമാനമെടുത്തത്.
സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള തുക കുടിശികയായതോടെയാണ് തീരുമാനം. നൂറ് കണക്കിന് രോഗികളുടെ തുടര്‍ ചികിത്സ പ്രതിസന്ധിയിലാകുന്നതാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനം. എന്നാല്‍ 50 കോടി രൂപ കുടിശ്ശിക കിട്ടാനുണ്ടെന്ന് മാനേജ്മെറ്റുകള് പറയുന്നു.
Post Your Comments