KeralaLatest News

മകനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നത് തടയാനെത്തിയ അമ്മ കുഴഞ്ഞ് വീണ് മരിച്ചു

ശാന്തയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം.

പത്തനാപുരം: മകനെ ചിലർ മർദ്ദിക്കുന്നത് തടയാനായി ഓടിയെത്തിയ ‘അമ്മ കുഴഞ്ഞു വീണു മരിച്ചു.കടയ്ക്കാമണ്‍ കോളനിയില്‍ സോമരാജന്റെ ഭാര്യ ശാന്തയാണ് (62) മരിച്ചത്. ക്ഷേത്രഉപദേശക സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. ശാന്തയ്ക്ക് മര്‍ദനമേറ്റതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശാന്തയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം.

മകന്‍ സന്തോഷിനെ മര്‍ദിക്കുന്നത് കണ്ട് ശാന്തയും ഭര്‍ത്താവ് സോമരാജനും തടസ്സം പിടിക്കുന്നതിനിടെ ശാന്ത കുഴഞ്ഞ് വീഴുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാമണ്‍ സ്വദേശികളായ അനീഷ്, ഷിബു, സോമന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.സന്തോഷിനും പിതാവ് സോമരാജനും മര്‍ദനമേറ്റു.ഇരുവരും പരിക്കുകളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശാന്തയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button