ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിവാഹ വിവരം പുറത്തുവിട്ടത്. ‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും’ – പ്രതിശ്രുത വരന്റെ കൈ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം ശ്രീലക്ഷ്മി കുറിച്ചു.
വൈകാതെ തന്നെ മിസിസ് ആകുമെന്നും ഇത് ഔദ്യോഗിക അറിയിപ്പാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും വേണമെന്നും താരം പറഞ്ഞു.
അതേസമയം, വരന്റെ പേരോ വിവാഹത്തീയതിയോ താരം പുറത്തുവിട്ടിട്ടില്ല.
https://www.instagram.com/p/B4y9EhhJhmS/?utm_source=ig_web_copy_link
Post Your Comments