Life Style

ഇന്ത്യക്കാരുടെ തലച്ചോര്‍ ചെറുതെന്ന് കണ്ടെത്തല്‍

 

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി ഹൈദരാബാദ് ആദ്യത്തെ ഇന്ത്യന്‍ ബ്രയിന്‍ അറ്റ്ലസ് നിര്‍മ്മിച്ചു. ഇവര്‍ നടത്തിയ പഠനത്തില്‍ ശരാശരി ഇന്ത്യന്‍ തലച്ചോറുകള്‍ക്ക് ഉയരവും, വീതിയും, വ്യാപ്തിയും കുറവാണെന്നാണ് കണ്ടെത്തിയത്.

പാശ്ചാത്യ, പൗരസ്ത്യ ദേശങ്ങളിലെ ജനസംഖ്യകളുമായി താരതമ്യം ചെയ്യുമ്‌ബോള്‍ ഇന്ത്യക്കാരുടെ തലച്ചോറിന് വലുപ്പം കുറവാണെന്നാണ് കണ്ടെത്തല്‍. ഈ പഠനത്തിന്റെ സഹായത്തോടെ അല്‍ഷിമേഴ്സ് പോലും തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ നേരത്തെ കണ്ടെത്താന്‍ വഴിയൊരുങ്ങി.

വിദേശികളുടെ തലച്ചോറിനേക്കാള്‍ വലുപ്പം കുറവായത് കൊണ്ട് തന്നെ ഇന്ത്യക്കാരുടെ എംആര്‍ഐ സ്‌കാനുകളില്‍ രോഗങ്ങള്‍ ഭീകരമായി തോന്നാനും, രോഗം തെറ്റായി വിധിക്കാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ എംആര്‍ഐ ഇമേജുകള്‍ എടുക്കുമ്‌ബോള്‍ വിദേശ ടെംപ്ലേറ്റുകള്‍ ഉപയോഗിക്കുന്നത് മാറ്റണമെന്നതിലേക്ക് വിരല്‍ചൂണ്ടുകയാണ് പഠനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button