Latest NewsNewsInternational

വൻനാശം വിതച്ച് കാട്ടുതീ; അണയ്ക്കാനാകാതെ ഭരണകൂടം വന്‍ പ്രതിസന്ധിയില്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വൻനാശം വിതച്ച് കാട്ടുതീ. കാട്ടിലെ മരങ്ങള്‍ ഉരസിയാണ് ആദ്യം കാട്ടുതീക്ക് തുടക്കമായതെന്നും കനത്തകാറ്റും അന്തരീക്ഷ താപനിലയിലെ കൂടുതലും കാട്ടൂതീയെ നിയന്ത്രണാതീതമാക്കിയെന്നുമാണ് അഗ്നിശമന സേനാ വിഭാഗം പറയുന്നത്. സിഡ്‌നി നഗരത്തിന്റെ ഗ്രാമീണമേഖലയടക്കം വന്‍ കാട്ടൂതീയിലമരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂസൗത്ത് വെയില്‍സ്, ക്യൂന്‍സ് ലാന്‍ഡ് പ്രവിശ്യകളില്‍ രണ്ടുദിവസം മുന്നേതന്നെ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഗ്രേറ്റല്‍ സിഡ്‌നി പ്രദേശത്ത് ശനിയാഴ്ച 100 ലേറെ വീടുകള്‍ അഗ്നിക്കിരയാവുകയും 5 പേര്‍ മരിക്കുകയും ചെയ്തിരുന്നു. വീടുപേക്ഷിച്ച്‌ ആയിരങ്ങള്‍ പലായനം ചെയ്തുകഴിഞ്ഞു. ന്യൂസൗത്ത് വെയില്‍സും ഗ്രേറ്റര്‍ സിഡ്‌നി പ്രദേശത്തും പതിവിന് വിപരീതമായി താപനില 37 ഡിഗ്രിയിലാണുള്ളത്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കി.മീറ്ററിലധികമാണ്. കാട്ടുതീക്കപ്പുറം കനത്ത വായുമലിനീകരണമാണ് പ്രദേശത്ത് സംഭവിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button