ഇറച്ചി കറിയില്‍ ചിരട്ട ഇട്ട് വേവിക്കാറുണ്ട്. എന്നാല്‍ ഇതെന്തിനാണെന്ന് പുതുതലമുറയിലെ അധികം ആര്‍ക്കും അറിയില്ല. ഈയിടെ ഇറച്ചി കറിയില്‍ ചിരട്ട ഇട്ടിരിക്കുന്ന ഒരു ചിത്രം ഏറെ ചര്‍ച്ച ചെയ്തിരുന്നു. എന്തിനു വേണ്ടിയാണ് കറിയില്‍ ഇങ്ങനെ ചിരട്ട ഒപ്പമിട്ട് വേവിക്കുന്നതെന്നു ഒരുപാട് ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഇറച്ചി കറിവയ്ക്കുമ്പോള്‍ വേഗം വെന്തു കിട്ടാന്‍ ചിരട്ട ഇട്ടാല്‍ മതിയെന്ന പഴയൊരു അടുക്കള സൂത്രമാണ് ഇതിനു പിന്നില്‍. കറിയില്‍ ഉപ്പല്‍പ്പം കൂടിയാല്‍ അത് വലിച്ചെടുക്കാനും ചിരട്ട ഇടുന്നത് ഗുണകരമാകും. ബീഫ് , നാടന്‍ കോഴി തുടങ്ങിയ വേവാന്‍ പാടുള്ളവ കറി വയ്ക്കുമ്പോളാണ് ഈ പൊടിക്കൈ ഉപയോഗിക്കാറ്. കല്യാണ വീടുകളിലും മറ്റും വലിയ അളവില്‍ ബീഫ് പാചകം ചെയ്യുമ്പോളും ഇതേ വിദ്യ ഉപയോഗിക്കാറുണ്ട്.
Post Your Comments