Latest NewsKeralaNews

സ്‌ഫോടക വസ്തു കടിച്ച വളര്‍ത്തുനായ ചിന്നിച്ചിതറി

 

കണ്ണൂര്‍: സ്ഫോടക വസ്തു കടിച്ച വളര്‍ത്തുനായ `കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച പുലര്‍ച്ചെ തില്ലങ്കേരിക്കടുത്ത കാര്‍ക്കോടാണ് സംഭവം. വീട്ടുകാര്‍കെട്ടഴിച്ചു വിട്ടതിനെ തുടര്‍ന്ന് നായ സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത റബര്‍ തോട്ടത്തില്‍ എത്തിയപ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ശബ്ദം കേട്ട് എത്തിയ വീട്ടുടമ നായ പൊട്ടിച്ചിതറിയ നിലയില്‍ കാണുകയായിരുന്നു. ഉഗ്രസ്‌ഫോടനത്തില്‍ നായയുടെ ശരീരാവശിഷ്ടങ്ങള്‍ ചിന്നിത്തെറിച്ച നിലയിലാണ് കണ്ടെത്തിയത്. ‘തോട്ടത്തില്‍ സൂക്ഷിച്ച ബോംബോ, കാട്ടു പന്നികളെ തുരത്താന്‍ ഉപയോഗിക്കുന്ന പന്നിപ്പടക്കമോ ആണ് ഉഗ്രസ്‌ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ഇതിനിടെ കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായകള്‍ക്ക് വെട്ടേല്‍ക്കുന്ന സംഭവങ്ങള്‍ വ്യാപകമായിരിക്കുകയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പഴയങ്ങാടി, തോട്ടട, വളപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍ തെരുവുനായകള്‍ക്ക് വ്യാപകമായി വെട്ടേല്‍ക്കുകയാണ്. കഴുത്തിനും പിന്‍ കാലിലുമാണ് ഇവയ്ക്ക് ആഴത്തില്‍ വെട്ടേല്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button