നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ധരാളമായി കണ്ടുവരുന്ന ഒന്നാണ് ഞാവല്‍പ്പഴം. ഞാവല്‍പ്പഴത്തിന് നമ്മള്‍ അത്ര പ്രാധാന്യം കൊടുക്കാറില്ല എന്നതാണ് സത്യം. എന്നാല്‍ ഇങ്ങനെ അവഗണിക്കെണ്ട ഒരു പഴമല്ല ഞാവല്‍പ്പഴം. പല അയൂര്‍വേദ മരുന്നുകളിലും ഞാവല്‍പ്പഴം ഒരു പ്രധാന ചേരുവയാണ്.
പ്രമേഹ രോഗത്തിന് ഞാവല്‍പഴത്തേക്കാള്‍ വലിയ ഒരു മരുന്നില്ലെന്ന് പറയാം. രക്തത്തിലെ പഞ്ചസാര കുറക്കാന്‍ ഉത്തമമാണ് ഞാവല്‍പഴം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്താനും ഞാവല്‍പ്പഴത്തിന് പ്രത്യേക കഴിവുണ്ട്.
ജീവകം എ, സി എന്നിവ ധാരാളമായി ഞാവല്‍പ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ചര്‍മ്മ സംരക്ഷനത്തിനും നല്ലതാണ് ഞാവല്‍. ചര്‍മ്മത്തില്‍ എപ്പോഴും യൌവ്വനം നിലനിര്‍ത്താനും മുഖക്കുരു ഇല്ലാതാക്കാനും ഞാവല്‍പ്പഴം കഴിക്കുന്നതിലൂടെ സാധിക്കും.
Post Your Comments