2018ലെ സംസ്ഥാന കഥകളി പുരസ്‌കാരത്തിന് കലാമണ്ഡലം കുട്ടൻ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയുടെ പുരസ്‌കാര തുക ഇരുവർക്കുമായി വീതിക്കും. ഇതിനു പുറമെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കഥകളി പുരസ്‌കാരം. പല്ലാവൂർ അപ്പു മാരാർ പുരസ്‌കാരം പല്ലാവൂർ രാഘവ പിഷാരടിക്കു നൽകും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളീയ നൃത്ത നാട്യ പുരസ്‌കാരം കലാ വിജയന് നൽകും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ ഗീത, കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ, കലാമണ്ഡലം കെ ജി വാസുദേവൻ, കെ ബി രാജാനന്ദ് എന്നിവരടങ്ങിയ സമിതിയാണ് സംസ്ഥാന കഥകളി പുരസ്‌കാരത്തിന് അർഹതപ്പെട്ട കലാകാരൻമാരെ നിശ്ചയിച്ചത്.
സാംസ്‌കാരിക വകുപ്പ് അണ്ടർ സെക്രട്ടറി വൈ. മുഹമ്മദ് റിജാം, കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ . ടി കെ നാരായണൻ, പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം നാരായണൻ നമ്പീശൻ, പ്രൊഫ. ടി എൻ വാസുദേവൻ എന്നിവരടങ്ങിയ സമിതിയാണ് പല്ലാവൂർ അപ്പു മാരാർ പുരസ്‌കാരം നിശ്ചയിച്ചത്.സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീമതി. കെ ഗീത, കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, പ്രൊഫ. ജോർജ് എസ് പോൾ എന്നിവരടങ്ങിയ സമിതിയാണ് കേരളീയ നൃത്ത-നാട്യ പുരസ്‌കാരത്തിന് അർഹയെ തെരഞ്ഞെടുത്തത്.
Post Your Comments