Latest NewsKeralaNews

യുഎപിഎ അറസ്റ്റ് : അലനെയും, താഹയെയും സിപിഎം പുറത്താക്കി

കോഴിക്കോട് : മാവോയിസ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും സിപിഎം പുറത്താക്കി. സിപിഎം ലോക്കൽ ജനറൽ ബോഡി യോ​ഗത്തിൽ, ജില്ലാ സെക്രട്ടറിയേറ്റം​ഗം ടി പി ദാസനാണ് പന്നിയങ്കര ലോക്കൽ കമ്മിറ്റിയിൽ നടപടി റിപ്പോ‌ർട്ട് ചെയ്തത്. പന്നിയങ്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലാണ് അലൻ ഉൾപ്പെട്ടിരിക്കുന്നത്. സിപിഎം മൂന്നംഗ കമ്മിഷനെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഈ നടപടി തൽക്കാലം പരസ്യപ്പെടുത്തില്ല. എല്ലാ ബ്രാഞ്ചുകളിലെയും അം​ഗങ്ങളുടെ പ്രവ‌ർത്തനം പരിശോധിക്കാനും തീവ്ര ഇടത് വ്യതിയാനമുള്ളവരെ പുറത്താക്കാനും സിപിഎം തീരുമാനം എടുത്തിട്ടുണ്ട്.

അതേസമയം കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന അലനെയും താഹയുയെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് കോഴിക്കോട് ഡിസ്ട്രിക്ട് സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും താഹ ഫസലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ്, പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയിലെ ഡോക്യുമെന്റുകൾ പരിശോധിച്ച് വരികയാണ്. ഇതിനകത്തുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പോലീസിന്റെ ചോദ്യം ചെയ്യൽ. പ്രതികളുടെ ജാമ്യഹർജി 14ാം തീയതി ഹൈക്കോടതി പരിഗണിക്കും. രക്ഷപ്പെട്ട മൂന്നാമൻ എവിടെ എന്നത് സംബന്ധിച്ച് ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.

Also read : സി പി എമ്മിലെ സി പി ഐ മാവോയിസ്റ്റുകളുടെ യുഎപിഎ അറസ്റ്റ്: മാവോവാദികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ നൽകും

shortlink

Related Articles

Post Your Comments

Related Articles


Back to top button