Life StyleHealth & Fitness

തൈറോയ്ഡ് രോഗം; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ

പ്രായഭേദമന്യേ എല്ലാവരിലും ഇപ്പോള്‍ തൈറോയ്ഡ് രോഗം കണ്ടുവരുന്നുണ്ട്. ചിട്ടയായ ജീവിതരീതിയും ഭക്ഷണവും കൊണ്ട് തൈറോയ്ഡ് രോഗത്തെ ഒരു പരിധി വരെ നിലയ്ക്ക് നിര്‍ത്താം. ഗോയിറ്റര്‍ ഉള്ളവരാണ് ആഹാര കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

ഗോയിറ്റര്‍ ഉള്ളവര്‍ ചില ആഹാര സാധനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. തൈറോയ്ഡ് ഗ്രന്ഥി പ്രകടമായ രീതിയില്‍ വലുപ്പം വെയ്ക്കുന്ന അവസ്ഥയാണ് ഗോയിറ്റര്‍. അയഡിന്റെ അപര്യാപ്തതയാണ് പ്രധാനമായും ഗോയിറ്ററിനു കാരണം. കപ്പ, കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി എന്നിവയില്‍ ഗോയിസ്‌ട്രോജനുകള്‍ എന്ന ചില സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അയഡിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്ന സംയുക്തങ്ങളാണിവ. തയോസയനേറ്റ്, ഫീനോളുകള്‍, ഫ്‌ലാറാനോയിഡുകള്‍ എന്നിവയാണ് പ്രധാന ഗോയിട്രോജനുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button