തിരുവനന്തപുരം :നഗരസഭാ മേയർ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിക്ക് ജയം. ഇടതു മുന്നണിയുടെ കെ ശ്രീകുമാർ തിരുവനന്തപുരം മേയറാകും. 35നെതിരെ 42 വോട്ടുകൾ നേടി ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.ആര്‍ ഗോപനെയാണ് എല്‍.ഡി.എഫ് തോൽപ്പിച്ചത്. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ചാക്ക വാര്‍ഡ് കൗണ്‍സിലറുമായിരുന്നു കെ.ശ്രീകുമാര്‍.
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ വി.കെ പ്രശാന്തിനെ നിയമസഭയിലേക്ക് തിരഞ്ഞെടുത്തതിനെ തുടർന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മുന്നണികളിൽ നിന്നും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ബിജെപിക്കു 35 അംഗങ്ങളും,യുഡിഎഫിനു 21 അംഗങ്ങളാണ് ഉള്ളത്. ഒരു സ്വതന്ത്രയും കൗൺസിലിലുണ്ട്.
Also read : നാല് ജില്ലകളിൽ എയർസ്ട്രിപ്പ് പരിഗണനയിൽ: മുഖ്യമന്ത്രി പിണറായി വിജയൻ
Post Your Comments