KeralaLatest NewsNews

ഇടുക്കി മലനിരകളില്‍ നിന്ന് പുതിയ ഇനം ചിതലുകളെ കണ്ടെത്തി; പേര് ‘ദിനേശനും’ ‘മണികണ്ഠനും

ഇടുക്കി മലനിരകളില്‍നിന്ന് കണ്ടെത്തിയ രണ്ട് പുതിയ ഇനം ചിതലുകൾക്ക് പേരിട്ടു. ‘കൃഷ്ണകാപ്രിടെര്‍മിസ് ദിനേശന്‍’ (Krishnacapritermes dineshan), ‘കൃഷ്ണകാപ്രിടെര്‍മിസ് മണികണ്ഠന്‍’ (Krishnacapritermes mannikandan) എന്നിങ്ങനെയാണ് ഇവയ്ക്ക് പേരു നല്‍കിയിരിക്കുന്നത്. ‘സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ’ (ZSI) യിലെ ഗവേഷകരായ ഡോ.ആമിന പൂവൊളി, ഡോ.രാജ്‌മോഹന കെ എന്നിവരാണ് ഈ ചിതലുകൾ കണ്ടെത്തിയത്. 2014 ല്‍ ഇടുക്കിയില്‍ നിന്ന് കണ്ടെത്തിയ ചിതലിനങ്ങളുടെ സവിശേഷതകള്‍ മനസിലാക്കാന്‍ നടന്ന ഡിഎന്‍എ പഠനത്തിന് സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, പൂണെയിലെ ഗവേഷകന്‍ ഡോ.കെ.പി. ദിനേശ് നേതൃത്വം നല്‍കി. കാസര്‍കോട് കേന്ദ്രസര്‍വകലാശാല, കോട്ടയം സി.എം.എസ്. കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും ഡിഎന്‍എ പഠനത്തില്‍ പങ്കുവഹിച്ചു.

shortlink

Post Your Comments


Back to top button