Latest NewsKeralaNews

കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല നിരാഹാര സമരം

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല നിരാഹാര സമരം.ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.ആര്‍.ടി.സിയിലെ ഭരണാനുകൂല യൂണിയന്റെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം. ശമ്പള വിതരണം കൃത്യമാക്കിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

Read also :ഫാസ്റ്റ് പാസഞ്ചര്‍ പരിഷ്‌കാരം കെ.എസ്.ആര്‍.ടി.സി. പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നു

കെ.എസ്.ആര്‍.ടി.സിയിലെ എ.ഐ.ടി.യു.സിയുടെ കീഴിലെ തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് എംപ്ലോയീസ് യൂണിയനാണ് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങിയത്.

ജീവനക്കാര്‍ക്ക് ഇതുവരെ പകുതി ശമ്പളം മാത്രമാണ് നല്‍കിയത്. എംപാനല്‍ ജീവനക്കാര്‍ക്ക് തീരെ നല്‍കിയിട്ടുമില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം. നിലവില്‍ പണിമുടക്കുന്നില്ലെങ്കിലും പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കും.

സി.ഐ.ടി.യുവോ മറ്റ് തൊഴിലാളി യൂണിനുകളോ നിലവില്‍ സമരത്തിലില്ല. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരം നടക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം വൈകാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button