Latest NewsKeralaNews

‘ബംഗാളിയെക്കൊണ്ട് പാടിക്കുന്നത് ശരിയാണോ? വിമര്‍ശനത്തിന് കിടിലന്‍ മറുപടിയുമായി കൈലാസ് മേനോന്‍

എടക്കാട് ബെറ്റാലിയന്‍ 06 എന്ന സിനിമയിലെ ‘നീ ഹിമമഴയായ് വരൂ… ഹൃദയം അണി വിരലാല്‍ തൊടൂ…’ എന്ന പാട്ട് മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. കൈലാസ് മേനോന്‍ എന്ന യുവസംഗീത സംവിധായകന് അഭിമാനിക്കാം. നിത്യാ മാമ്മന്‍ എന്ന പുതുമുഖ ഗായികയാണ് ഗാനം പാടിയത്. പുതുമുഖ ഗായിക ആണെന്ന് അറിഞ്ഞതോടെ നിരവധി പേരാണ് ഗായികയെ അഭിനന്ദിച്ച് രംഗത്ത് വന്നത്. ശ്രേയ ഘോഷാലിനെ കൊണ്ടാണ് ആ ഗാനം ആദ്യം പാടിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിത്യയുടെ പാട്ട് കേട്ടപ്പോള്‍ കൈലാസ് തീരുമാനം മാറ്റുകയായിരുന്നു. നേരത്തെ അന്യഭാഷാഗായകരെ മലയാളത്തില്‍ പാടിപ്പിക്കുന്നതിനെ പലരും വിമര്‍ശിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു വിമര്‍ശനത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് സംഗീത സംവിധായകന്‍. നിത്യയെപോലെ കഴിവുള്ള ഗായകര്‍ മലയാളത്തില്‍ ഉള്ളപ്പോള്‍ ബംഗാളിയെക്കൊണ്ട് പാടിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിനാണ് കൈലാസ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കിടിലന്‍ മറുപടി നല്‍കിയത്.

കൈലാസ് മേനോന്റെ കുറിപ്പ്

‘അതില്‍ എന്താണ് തെറ്റ്? കലയ്ക്ക് ഭാഷാ അതിര്‍വരമ്പുകളില്ല.. ഒരാളുടെ കഴിവ് നോക്കിയാണ് പാടാന്‍ വിളിക്കുന്നത്, സ്വദേശമോ മാതൃഭാഷയോ നോക്കിയല്ല.. ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഒരു ചോദ്യമാണിത്, മലയാളത്തില്‍ ഇത്ര നല്ല ഗായികമാരുള്ളപ്പോള്‍ എന്തിനാണ് ശ്രേയഘോഷാലിനെ കൊണ്ട് പാടിക്കുന്നത് എന്ന്.. എല്ലാ ഭാഷക്കാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ യേശുദാസ്, പി ജയചന്ദ്രന്‍, കെ എസ് ചിത്ര, സുജാത, ഉണ്ണിമേനോന്‍, ഉണ്ണികൃഷ്‍ണന്‍, വിജയ് യേശുദാസ് ഇവരൊന്നും മറ്റ് ഭാഷകളില്‍ പാടില്ലായിരുന്നു. ഒരു പാട്ടിന് ഏറ്റവും ചേരുന്നതും, എത്രത്തോളം ആ പാട്ടിനോട് നീതി പുലര്‍ത്താന്‍ കഴിയുന്ന ഗായകന്‍/ഗായികയാണ് എന്നേ സംഗീതസംവിധായകര്‍ നോക്കാറുള്ളൂ. അത് ഒരു പക്ഷെ ശ്രേയ ഘോഷാലാവാം, മറ്റാരുമാവാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button