ലൈംഗികബന്ധത്തില്‍ സ്ഖലനം നീട്ടിക്കൊണ്ടുപോകാനായാല് ലൈംഗികാനുഭൂതി അതിന്റെ പാരമ്യത്തിലെത്തും. സ്ഖലനം താമസിക്കുന്നത് ഇണയ്ക്കും കൂടുതല്‍ ലൈംഗിക സംതൃപ്തി നല്‍കും. പക്ഷേ നിരവധി പുരുഷന്മാര് ശീഘ്രസ്ഖലനം എന്ന പ്രശ്നം നേരിടുന്നവരാണ്. പ്രായമായവരില്‍ ഇത് സാധാരണമാണെങ്കിലും ചെറുപ്പക്കാരിലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. ശീഘ്രസ്ഖലനം മൂലമുള്ള പങ്കാളിയുടെ അതൃപ്തിയും സ്വന്തം നിരാശയും, മാനസികമായ ബുദ്ധിമുട്ടും ആത്മവിശ്വാസക്കുറവും ഉണ്ടാകാന്‍ കാരണമാകും. ഈ കാരണത്താല്‍ പുരുഷന്മാര് ചികിത്സ തേടാന്‍ മടിക്കുകയും, തങ്ങളുടെ പ്രശ്നം ആരോടും പറയുകയുമില്ല. സെക്സിലുള്ള ഒരു പ്രധാന പ്രശ്നമാണ് ശീഘ്രസ്ഖലനം. പങ്കാളി ഉദ്ധാരണത്തിലേക്കു കടക്കും മുമ്പ് പുരുഷന് സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണിത്. ലളിതമായി ഇത് അവസാനിപ്പിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം ലൈംഗികബന്ധത്തിന് മുൻപായി സ്വയംഭോഗം ചെയ്യുക എന്നതാണ്.
പ്രമേഹം, ചില മരുന്നുകളുടെ ഉപയോഗം, നെർവുകളുടെ പ്രശ്നം, മൂത്രത്തിൽ അണുബാധ, മദ്യപാനം, സ്ട്രെസ് എന്നിങ്ങനെ പല കാരണങ്ങൾ ശീഘ്രസ്ഖലനത്തിനു പിന്നിലുണ്ട്. പെൽവിക് ഫ്ലോർ വ്യായാമങ്ങൾ, , സെക്സിൽ എന്തെങ്കിലും പുതുമതേടുക എന്നിങ്ങനെ പല രീതികള്‍ പരീക്ഷിച്ചാല്‍ ഈ പ്രശ്നം ഒരുപരിധി വരെ പരിഹരിക്കാം. താല്പര്യം ഇല്ലായ്മയും സെക്സിലെ രസം കെടുത്തും. പുരുഷനിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവിലെ വ്യത്യാസം, സ്ട്രെസ്, ഉറക്കക്കുറവ്, ജീവിതചര്യകളിലെ അപാകതകൾ എന്നിങ്ങനെ പല കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.
പുരുഷനിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് 300- 350 ng/dL വന്നാല്‍ അത് ലൈംഗികബന്ധത്തെ ബാധിക്കും. പലതരം മരുന്നുകളുടെ ഉപയോഗം മുതൽ സ്ട്രെസ് കൂടുന്നത് പോലും ഇതിനു കാരണങ്ങൾആയി പറയാം. വിഷാദരോഗം, മറ്റു രോഗങ്ങൾ എന്നിവയുണ്ടായാലും സെക്സിൽ താൽപര്യം കുറയാം.
Post Your Comments