Latest NewsNewsIndia

കാണാതായ സ്‌കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം അയൽക്കാരന്റെ വീട്ടിലെ ബാഗിൽ

വിജയവാഡ: കാണാതായ എട്ടുവയസുകാരിയുടെ മൃതദേഹം അയൽക്കാരന്റെ വീട്ടിലെ ബാഗിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. മകളെ കാണാതായതിനെ തുടർന്ന് അമ്മ അടുത്തുള്ള കോളേജിൽ സ്വീപ്പർ ആയി ജോലി ചെയ്യുന്ന അച്ഛനെ വിവരം അറിയിക്കുകയും തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു. എന്നാൽ കുട്ടിയെ കാണാതായതോടെ പോലീസിൽ പരാതി നൽകി.

Read also: കേരളത്തില്‍ നിന്നുള്ള പുരോഹിതന്‍ തമിഴ്നാട്ടിലെ ആശ്രമത്തില്‍ മരിച്ചനിലയില്‍: മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയില്‍

സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല. പിന്നീട് ചുറ്റുമുള്ള വീടുകളിൽ പൊലീസ് തെരച്ചിൽ നടത്തുന്നതിനിടയിലാണ് അയൽക്കാരനായ യുവാവിന്റെ വീട്ടിൽ ബാ​ഗിലാക്കിയ നിലയിൽ കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ അറിയാൻ കഴിയുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button