ലഖ്‌നൗ: ശിശുസംരക്ഷണ കേന്ദ്രത്തില്‍ വനിതാ ഉദ്യോഗസ്ഥയെ കുട്ടികൾ മർദിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. റായ്ബറേലി ഗാന്ധിസേവ നികേതിനാലാണ് ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസറായ മമ്ത ദുബെ ആക്രമിക്കപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്നും കസേര ഉപയോഗിച്ച് അടിച്ചെന്നും മമ്ത പറഞ്ഞു. വിദ്യാര്‍ഥികളിലൊരാള്‍ കസേര കൊണ്ട് ഉദ്യോഗസ്ഥയെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥികള്‍ തന്നെ ശുചിമുറിയില്‍ പൂട്ടിയിട്ടിരുന്നതായും മമ്ത ദുബെ പറഞ്ഞു. ഈസംഭവത്തിന് ശേഷം രണ്ടുദിവസം കഴിഞ്ഞാണ് വീണ്ടും ഗാന്ധിസേവ നികേതനിലെത്തിയത്.
നേരത്തെ തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇടപെട്ടാണ് വീണ്ടും നിയമനം നല്‍കിയത്. എന്നാല്‍ അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലംമാറി പോയതോടെ മാനേജര്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും മമ്ത കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം, വിദ്യാര്‍ഥികളെ അനാഥരെന്ന് വിളിച്ചതാണ് കുട്ടികള്‍ അക്രമാസക്തരാകാന്‍ കാരണമായതെന്ന് ഗാന്ധിസേവ നികേതന്‍ മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ മാനേജറാണ് തന്നെ ആക്രമിക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ചതെന്നും മാനേജറുമായി നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും മമ്ത ദുബൈയും പ്രതികരിച്ചു.
Post Your Comments