പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച് ഒരു അപ്പൂപ്പന്‍. പ്രായമായാല്‍ വാഹനം റോഡിലിറക്കാന്‍ തന്നെ ഭയമാണ് ചിലര്‍ക്ക് എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് ഈ അപ്പൂപ്പന്‍. പ്രായമൊക്ക വെറും നമ്പറല്ലെ എന്നു പറഞ്ഞുകൊണ്ട് ബസ് ഓടിക്കുന്ന അപ്പൂപ്പന്റെ വീഡിയോയാണ് വൈറലാവുന്നത്. ‘അപ്പൂപ്പന്‍ പുലിയാണ്’ എന്ന പേരിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഈ വിഡീയോ എവിടെയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. പ്രായം കൂടുന്തോറും വീടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ മനസുകൊണ്ട് ആഗ്രഹിക്കുന്നവരില്‍ നിന്നും വ്യത്യസ്തനാണ് ഈ അപ്പൂപ്പനെന്നാണ് മിക്കവരും ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
https://youtu.be/9C3xw9SxLBA
Post Your Comments