Latest NewsNewsIndia

അയോദ്ധ്യ വിധി: പുന:പരിശോധന ഹർജി നൽകുമോ? നിലപാട് വ്യക്തമാക്കി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്

ലക്നൗ: അയോദ്ധ്യ തര്‍ക്ക ഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്‌ത യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പുന:പരിശോധന ഹർജി നൽകില്ലെന്ന് വ്യക്തമാക്കി. സുപ്രീംകോടതി വിധിയെ തങ്ങള്‍ ബഹുമാനത്തോടെ അംഗീകരിക്കുന്നുവെന്ന് യുപി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി പറഞ്ഞു. യു പി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലക്ക് ഒരു കാര്യം വ്യക്തമാക്കുന്നു. ‘ ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പുന പരിശോധന ഹര്‍ജികളോ മറ്റോ കൊടുക്കാനുദ്ദേശിക്കുന്നില്ല. അങ്ങനെ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങളുടെ തീരുമാനമല്ല’. അദ്ദേഹം കൂട്ടി ചേര്‍ത്തു.

ALSO READ: അയോദ്ധ്യ വിധി: സ്വാഗതം ചെയ്ത് എല്‍ കെ അദ്വാനി, ‘ചരിത്രവിധിയെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുകയാണ്’

1991 ആരാധന നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തിയ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിമാരില്‍ ഒരാളുടെ നിരീക്ഷണം തെറ്റാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതിയോട് തങ്ങള്‍ നന്ദിയുള്ളവരാണെന്ന് ഫാറൂഖി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button