ശബരിമലയിൽ യുവതി പ്രവേശം അരുതെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

രാഷ്ട്രീയ മുതലെടുപ്പിന് ആരും ശബരിമലയെ ഉപയോഗിക്കരുത്. ഭക്തന് അവിടെ പോകാനും വരാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല വിഷയത്തില്‍ റിവ്യു പെറ്റീഷനില്‍ സുപ്രീം കോടതി വിധി വരും വരെ യുവതി പ്രവേശം അരുതെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വരുന്ന യുവതികള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ച്‌ ഇനിയൊരു കലുക്ഷിതാന്തരീക്ഷം ഉണ്ടാക്കരുത്. വിധി വരുമ്പോള്‍ എല്ലാവരും അംഗീകരിക്കണം. വിധി എന്തായാലും അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പിന് ആരും ശബരിമലയെ ഉപയോഗിക്കരുത്. ഭക്തന് അവിടെ പോകാനും വരാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം ശ​​​ബ​​​രി​​​മ​​​ല സ്ത്രീ ​​​പ്ര​​​വേ​​​ശ​​​ന​​​ വി​​​ഷ​​​യ​​​ത്തി​​​ല്‍ പ്രാ​​​ര്‍​​​ഥ​​​നാ​​​യ​​​ജ്ഞ​​​ത്തി​​​ലൂ​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെന്ന് വ്യക്തമാക്കി രാ​​​ഹു​​​ല്‍ ഈ​​​ശ്വ​​​ര്‍ രംഗത്തെത്തി. വി​​​ധി എ​​​തി​​​രാ​​​ണെ​​​ങ്കി​​​ല്‍ ക്യു​​​റേ​​​റ്റീ​​​വ് പെ​​​റ്റീ​​​ഷ​​​ന്‍, ഓ​​​ര്‍​​​ഡി​​​ന​​​ന്‍​​​സ് സാ​​​ധ്യ​​​ത​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​പോ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.അടുത്ത നിർണ്ണായക വിധി ശബരിമല വിഷയത്തിലാണെന്നാണ് സൂചന.

രാജ്യത്തിന്റെ സമാധാന അന്തരീക്ഷം പോലും തകിടം മറിക്കാവുന്ന വികാരപരമായ വിഷയം കൈകാര്യം ചെയ്ത ന്യായാധിപര്‍ക്ക് ആശ്വാസം ; സഹപ്രവര്‍ത്തകര്‍ക്ക് താജില്‍ അത്താഴവിരുന്നൊരുക്കി ചീഫ് ജസ്റ്റിസ്

അയോദ്ധ്യ വിധി രമ്യമായി പരിഹരിച്ച ന്യായാധിപന്മാർ ഈ വിഷയത്തിൽ എന്ത് നിലപാടെടുക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.ഇതിനിടെ മനീതി സംഘം ശബരിമല സന്ദർശിക്കാനെത്തുന്നുവെന്ന് സന്ദേശം അയച്ചിരുന്നു. കൂടാതെ തങ്ങൾക്ക് വേണ്ട സുരക്ഷ ലഭ്യമാക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

Share
Leave a Comment