UAELatest NewsNewsGulf

കാലാവസ്ഥ : യു.എ.ഇയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മുന്നറിയിപ്പ്

അബുദാബി•യു.എ.ഇ നിവാസികള്‍ക്ക് കാലാവസ്ഥാ നിര്‍ദ്ദേശങ്ങളുമായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ‌സി‌ഇ‌എം‌എ) . ഞായറാഴ്ച കാലാവസ്ഥാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കാനും മാധ്യമങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങൾ പിന്തുടരാനും എൻ‌സി‌ഇ‌എം‌എ താമസക്കാരോട് അഭ്യർത്ഥിച്ചു.

റോഡിലെ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളിൽ ജാഗ്രത പാലിക്കണമെന്നും വേഗത കുറയ്ക്കണമെന്നും മറ്റ് വാഹനങ്ങളെ മറികടക്കരുതെന്നും ലൈറ്റുകൾ ഓണാക്കാനും അതോറിറ്റി നിർദ്ദേശിച്ചു.

വളരെ അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഒഴികെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനെതിരെയും എൻ‌സി‌ഇ‌എം‌എ മുന്നറിയിപ്പ് നൽകി- പ്രത്യേകിച്ചും ഇടിമിന്നലുള്ള സമയങ്ങളില്‍.

പ്രതികൂല കാലാവസ്ഥയിൽ പുറത്തേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും പൊലീസും സിവിൽ ഡിഫൻസും താമസക്കാരെ ഉപദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button