തിരുവനന്തപുരം : കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ചാക്ക കൗണ്‍സിലറും, നിലവില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായ കെ ശ്രീകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ശുപാർശ സിപിഎം സംസ്ഥാന സമിതിക്ക് കൈമാറി. നവംബര്‍ 12 നാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക.
ബിജെപി സ്ഥാനാർത്ഥിയായി നേമം കൗൺസിലർ എം ആർ ഗോപൻ മത്സരിക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെയാകും പ്രഖ്യാപിക്കുക. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മേയർ വി കെ പ്രശാന്ത് നിയമസഭയിലേക്ക് തിരഞ്ഞെടുത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ എല്‍ഡിഎഫ് 37, ബിജെപി 35, യുഡിഎഫ് 17 എന്നിങ്ങനെയാണ് കോര്‍പ്പറേഷനില്‍ കക്ഷിനില.
Also read : സൗമിനി ജയിനെ ഉടന്‍ മാറ്റില്ല; കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ തീരുമാനം ഇങ്ങനെ
Post Your Comments