കൊച്ചി: നഗരത്തില്‍ ആക്രി സാധനം പെറുക്കുന്നതിന്റെ മറവില്‍ മോഷണം നടത്തിയ ദമ്പതിമാരായ മോഷണ സംഘം പിടിയിൽ. പയ്യന്നൂര്‍ സ്വദേശി ദൊരൈ (26), ഭാര്യ പഞ്ചമി (23), വയനാട് സ്വദേശി വിഷ്ണു (മാരിമുത്തു – 24), ഭാര്യ മല്ലിക (20) എന്നിവരാണ് അറസ്റ്റിലായത്. ഇതരസംസ്ഥാനക്കാരെന്ന വ്യാജേനയാണു സംഘം ആക്രി പെറുക്കിയിരുന്നത്. ഇന്നലെ രാവിലെ 11ന് പാടിവട്ടം സ്വദേശിയുടെ വീട്ടില്‍ മോഷണം നടത്തി മുങ്ങുന്നതിനിടെ സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതോടെയാണ് ഇവർ പിടിയിലായത്. വീടുകളിലും ഒഴിഞ്ഞ ഗോഡൗണുകളിലും കയറി മോഷണം നടത്തുകയാണ് ഇവരുടെ പതിവെന്ന് പോലീസ് അറിയിച്ചു.
Post Your Comments