മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത്. അംഗബലമില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ രൂപീകരണ നീക്കത്തില്‍ നിന്ന് ബിജെപി പിന്‍മാറിയതിന് പിന്നാലയാണ് ശിവസേനയുടെ പ്രതികരണം വന്നിരിക്കുന്നത്. ശിവസനേയുടെ മുഖ്യമന്ത്രി തന്നെ മഹാരാഷ്ട്ര ഭരിക്കുമെന്നും അതിന് എന്തുവിലയും കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ പാര്‍ട്ടി മേധാവി ഉദ്ദവ് താക്കറെ എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്-എന്‍സിപി കൂട്ടുകെട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. അതെ സമയം മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രി തന്നെ അധികാരത്തില്‍ എത്തുമെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ആവര്‍ത്തിച്ചു.
‘ശിവസേനയുമായുള്ള ബന്ധം വിനാശകരം’, കൊണ്ഗ്രെസ്സ് നേതാക്കൾക്ക് അതൃപ്തി
മലാഡിലെ റിസോര്‍ട്ടില്‍ എത്തി സേനാ എം.എല്‍.എമാരെ കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയില്‍ ബാക്കിയുള്ളവര്‍ കാലങ്ങളായി ഭരിക്കുന്നു. ഇനി ആ പല്ലക്ക് ശിവസേനയ്ക്ക് ഉള്ളതാണ്. ഇത്തവണ ശിവ സൈനിക് ആ പല്ലക്കിലിരിക്കും-ഉദ്ധവ് പറഞ്ഞു.അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
രാജസ്ഥാനില്‍ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തുവില കൊടുത്തും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന വാദം കോണ്‍ഗ്രസില്‍ ശക്തമാണ്. ശിവസേനയെ പിന്തുണയ്ക്കണമെന്ന നിലപാടിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ കേന്ദ്ര നേതൃത്വം പൂര്‍ണ്ണമായി വഴങ്ങിയിട്ടില്ല.
Post Your Comments