ന്യൂഡൽഹി: സവാള വില ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ഒരു ലക്ഷം ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ശനിയാഴ്ച ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഒരു ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഭക്ഷ്യ ഉപഭോക്ത്യ മന്ത്രി രാം വിലാസ് പാസ്വാന് അറിയിച്ചു. പൊതുമേഖല സ്ഥാപനമായ എം.എം.ടി.സിക്കാണ് ഇറക്കുമതിയുടെ ചുമതല. നവംബര്‍ 15നും ഡിസംബര്‍ 15നും ഇടയിലുള്ള കാലയളവില്‍ സവാള ഇറക്കുമതി ചെയ്യണമെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ വിതരണം ചെയ്യുന്നത് സഹകരണ സ്ഥാപനമായ നാഫെഡ് ആയിരിക്കും.
Post Your Comments