Latest NewsIndia

ആശങ്കയൊഴിഞ്ഞ് അയോധ്യ, കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു

ക്ഷേത്രനിര്‍മാണം അനുവദിച്ച കോടതിവിധിയില്‍ അയോധ്യക്കാർ സന്തോഷത്തിലാണെങ്കിലും അത് പുറത്തു പ്രകടിപ്പിച്ചില്ല.ടെലിവിഷനിലൂടെ അന്തിമവിധി ന്യായം കേട്ട ഉടന്‍ നഗരത്തിലെങ്ങും ജയ്ശ്രീറാം വിളികള്‍ മുഴങ്ങി.

രാജ്യം ആകാംക്ഷയോടെ കാത്തുനിന്ന വിധിനിര്‍ണായകദിനത്തില്‍ അയോധ്യാ നഗരവും പരിസരങ്ങളും ശാന്തം. കാര്യമായ ആഘോഷങ്ങളോ പ്രതിഷേധങ്ങളോ നഗരത്തിലുണ്ടായില്ല. അയോധ്യക്ക്‌ സമീപമുള്ള ഫൈസാബാദ്‌ നഗരവും ശാന്തമായിരുന്നു. ക്ഷേത്രനിര്‍മാണം അനുവദിച്ച കോടതിവിധിയില്‍ അയോധ്യക്കാർ സന്തോഷത്തിലാണെങ്കിലും അത് പുറത്തു പ്രകടിപ്പിച്ചില്ല.ടെലിവിഷനിലൂടെ അന്തിമവിധി ന്യായം കേട്ട ഉടന്‍ നഗരത്തിലെങ്ങും ജയ്ശ്രീറാം വിളികള്‍ മുഴങ്ങി.

ആഹ്ലാദപ്രകടനത്തിനുള്ള ഭക്തരുടെ ശ്രമം പോലീസ് തടഞ്ഞെങ്കിലും ക്ഷേത്രനഗരിയിലെങ്ങും മധുരവിതരണമുണ്ടായി. ചിലര്‍ പടക്കം പൊട്ടിച്ചും പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉരുവിട്ടും വിധിയെ സ്വീകരിച്ചു. വീടിനു പുറത്ത് ആഘോഷപ്രകടനം പാടില്ലെന്ന പോലീസിന്റെ നിര്‍ദേശം പാഴ്‍വാക്കായി.അയോധ്യയിലും സമീപജില്ലകളിലും സ്ഥിതിഗതികള്‍ ശാന്തമാണെന്ന് അഞ്ചുജില്ലകളുടെ അധികാരച്ചുമതലയുള്ള അധികാരി മാധ്യമങ്ങളോട് പറഞ്ഞു. കോടതിവിധി വന്ന ശനിയാഴ്‌ച അയോധ്യയിലും ഫൈസാബാദിലും കനത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയത്‌.

ഇരുനഗരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പുറമെനിന്നുള്ള എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനയ്‌ക്ക്‌ ശേഷമാണ്‌ നഗരത്തിലേക്ക്‌ പ്രവേശിപ്പിച്ചത്‌.സുരക്ഷകാരണം ഹനുമാന്‍ ഗഡി ക്ഷേത്രത്തില്‍ ദര്‍ശനത്തിന്‌ എത്തുന്ന തീര്‍ഥാടകരുടെ എണ്ണം കുറവായിരുന്നു. നയാഘാട്ട്‌, ജുങ്കിഘാട്ട്‌ തുടങ്ങി സരയൂതീരത്തെ പ്രധാന ഘാട്ടുകള്‍ ഒഴിഞ്ഞുകിടന്നു. സന്ധ്യാനേരത്തെ ആരതിക്ക്‌ മുടക്കമുണ്ടായില്ല. അയോധ്യയിൽ താല്‍ക്കാലികക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്തേക്ക്‌ വെള്ളിയാഴ്‌ചമുതല്‍ പ്രവേശനം അനുവദിച്ചിരുന്നില്ല.സമാധാനസ്ഥിതി നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അയോധ്യ ജില്ലാ മജിസ്‌ട്രേട്ട്‌ അനുജ്‌ ഝാ പറഞ്ഞു.

അയോധ്യയും ഫൈസാബാദും ശാന്തമാണെന്നും ഏതു സാഹചര്യത്തെയും നേരിടാന്‍ ഒരുക്കമാണെന്നും- ഝാ പറഞ്ഞു.ഹനുമാന്‍ ഗടിയിലെ തര്‍ക്കഭൂമിയിലേക്കുള്ള പ്രവേശനകവാടത്തിലെ കടകളെല്ലാം പോലീസ് 10 ദിവസത്തേക്ക് അടപ്പിച്ചതായി പ്രസാദ വില്‍പ്പനക്കാരനായ ജയപ്രകാശ് പറഞ്ഞു. മറ്റു കടകളില്‍ പകുതിയോളം തുറന്നില്ല. വെള്ളിയാഴ്ച വരെ ആയിരങ്ങള്‍ ഒഴുകിയെത്തിയ അയോധ്യയില്‍ വിധിദിവസം വളരെക്കുറച്ചു പേര്‍ മാത്രമാണുണ്ടായത്. ഉത്തര്‍പ്രദേശിലെ വിദ്യാലയങ്ങള്‍ക്കെല്ലാം ചൊവ്വാഴ്ച വരെ അവധിയാണ്.

അയോദ്ധ്യ വിധി: സ്വാഗതം ചെയ്ത് എല്‍ കെ അദ്വാനി, ‘ചരിത്രവിധിയെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുകയാണ്’

പോലീസുകാര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയ വിദ്യാലയങ്ങള്‍ക്കും താത്‌കാലിക ജയിലുകള്‍ സജ്ജീകരിച്ച വിദ്യാലയങ്ങള്‍ക്കും അനിശ്ചിതകാലത്തേക്കാണ് അവധി നല്‍കിയിട്ടുള്ളത്. 10 ദിവസം വരെ ഇതു നീളാനാണ് സാധ്യതയെന്ന് അയോധ്യ എസ്.എസ്.ഐ. രാമേന്ദ്ര വര്‍മ പറഞ്ഞു.അയോധ്യയില്‍ വലിയ ക്ഷേത്രം നിര്‍മിക്കാന്‍ അവസരമൊരുങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന്‌ വ്യാപാരിയായ തുള്‍സി റാം പറഞ്ഞു. കൂടുതല്‍ തീര്‍ഥാടകര്‍ അയോധ്യയിലേക്ക്‌ എത്താന്‍ ഇത്‌ കാരണമാകും. നഗരത്തിന്റെ സമ്ബദ്‌വ്യവസ്ഥയില്‍ അത്‌ മാറ്റമുണ്ടാക്കുമെന്നും തുള്‍സി റാം പറഞ്ഞു.

അയോധ്യയിലെ കച്ചവടക്കാരില്‍ നല്ലൊരു പങ്കും ഈയൈാരു വികാരമാണ്‌ പങ്കുവയ്‌ക്കുന്നത്‌. സ്വസ്ഥമായ ജീവിതമാണ്‌ ആഗ്രഹിക്കുന്നതെന്നും പുറമെനിന്നുള്ളവര്‍ ഇനി കുഴപ്പങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും രാംഘാട്ടില്‍ ചായക്കട നടത്തുന്ന സന്തോഷ്‌കുമാര്‍ പറഞ്ഞു. ശരിയായ വിധിയാണെന്ന്‌ കേസില്‍ കക്ഷിയായിരുന്ന മുഹമദ്‌ ഇഖ്‌ബാല്‍ അന്‍സാരി പറഞ്ഞു. കോടതിവിധി മാനിക്കുന്നുവെന്നും അംഗീകരിക്കുന്നുവെന്നും അന്‍സാരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button