KeralaLatest NewsNews

സിഇടി എഞ്ചിനീയറിംഗ് കോളേജിൽ കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി : മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: സിഇടി എഞ്ചിനീയറിംഗ് കോളേജിൽ കഴിഞ്ഞ ദിവസം കാണാതായ  വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി രതീഷ് കുമാറാണ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. രതീഷിനു കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുനിന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. നെയ്യാറ്റിൻകരയിൽ താമസിച്ചിരുന്ന രതീഷ് മുൻപ് കഞ്ചാവ് വില്പനക്കരെ കുറിച്ചു എക്സൈസ്ന് വിവരം നൽകിയത് പകയ്ക്ക് കാരണമായി. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവർ പലവട്ടം രതീഷിനെ മർദ്ദിച്ചിരുന്നുവെന്നും പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നു സുഹൃത്തുക്കൾ ആരോപിച്ചു.

രതീഷിനെ കാണാതായ വിവരം അറിയിച്ചിട്ടും പൊലീസ് എത്താൻ വൈകിയെന്നും സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസവും പൊലീസ് കാര്യമായ തെരച്ചിൽ നടത്തിയില്ല. കാണാതായ ശേഷവും രതീഷിന്റെ മൊബൈൽ, കോളജ് പരിസരത്ത് 24 മണിക്കൂറോളം സിഗ്നൽ കാണിച്ചിട്ടും പൊലീസിന് കണ്ടെത്താനായില്ലെന്നും സുഹൃത്തുക്കൾആരോപിച്ചു. മകന്റെ മരണത്തിൽ സംശയമുണ്ടെന്നും ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്നും അമ്മ ഗിരിജ പൊലീസിനോട് പറഞ്ഞു.ആർഡിഒ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.

Also read : റിസോർട്ട് ഉടമയുടെ വധം : വിഷം കഴിച്ച പ്രതികളുടെ നില അതീവ ഗുരുതരമായി തുടരുന്നു, വിഷം കഴിച്ചത് കേരള പോലീസ് മുംബയിലെത്തിയതറിഞ്ഞ്

shortlink

Related Articles

Post Your Comments

Related Articles


Back to top button