ഡല്‍ഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് നിരവധി പാക് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. വിഷയത്തെ കര്‍താര്‍പുര്‍ ഇടനാഴിയുമായി ബന്ധിപ്പിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി നടത്തിയ പ്രസ്താവന ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.അയോധ്യാ വിധി മുതലെടുക്കനുള്ള പാകിസ്ഥാന്റെ മോഹം നടക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള പാകിസ്ഥാന്റെ വ്യഗ്രതയെ ശക്തമായി അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഈ വിധി നിയമവാഴ്ചയും ആരാധനാ സമത്വവും ഉദ്ഘോഷിക്കുന്നതാണ്. അത് ഒരു പക്ഷേ പാകിസ്ഥാന് മനസ്സിലാകണമെന്നില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെ വര്‍ഗ്ഗീയവത്കരിക്കുന്ന തരത്തിലുള്ള പ്രസ്താവനകളുമായി ഖുറേഷിക്ക് പുറമെ പാക് മാദ്ധ്യമ ഉപദേഷ്ടാവ് ഫിര്‍ദൗസ് ആഷിഖ്, മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറീന്‍ മിസാരി, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി, സെനറ്റര്‍ ഷെറി റഹ്മാന്‍ തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു.
Post Your Comments