ഭക്ഷണം ശരീരത്തിന് ആവശ്യമായ സൂക്ഷ്മ മൂലകങ്ങൾ ഉൾപ്പെടെയുള്ളവയെ നൽകും. പഴം, പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവയും പല തരത്തിലുള്ളവയാണ് ഉപയോഗിക്കേണ്ടത്. ജ്യൂസ് ആയി ഉപയോഗിക്കുന്നതിനേക്കാൾ ഉപയോഗയോഗ്യമായ ഭാഗം മുഴുവനായി കഴിക്കുന്നതാണ് നല്ലത്.വളരെക്കുറച്ച് ധാന്യ വിഭാഗങ്ങളാണ് കേരളീയർ കഴിക്കുന്നത്.
അരി, ഗോതമ്പ് തുടങ്ങിയവ മാത്രമല്ല കൂവരക്, ചോളം,തിന തുടങ്ങിയവയും ഉപയോഗിക്കണം. കൂവരകിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലുള്ളതിനാൽ വിളർച്ച രോഗികൾക്ക് വളരെ നല്ലതാണ്.പോഷകക്കുറവുള്ളവർക്ക് ഞവര അരി വളരെ ഗുണം ചെയ്യും.തൈര് നിത്യവും ഉപയോഗിക്കേണ്ടതില്ല. മോരും മോരു കറിയും നല്ലതുതന്നെ. പൊതുവേ വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണത്തിന് വളരെ പ്രാധാന്യം നൽകണം.
പ്രഭാത ഭക്ഷണം കഴിക്കാതെ ശരിയായ ആരോഗ്യം നിലനിർത്താൻ സാധ്യമല്ല. പ്രഭാത ഭക്ഷണം കഴിക്കാൻ തോന്നണമെങ്കിൽ തലേദിവസം രാത്രി കിടക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് കുറഞ്ഞ അളവിൽ എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിച്ചിരിക്കണം.സാലഡുകൾ ആഹാരത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം. എണ്ണ പലഹാരങ്ങൾക്കും, ബേക്കറി പലഹാരങ്ങൾക്കും, അച്ചാറുകൾക്കും വളരെ ചെറിയ സ്ഥാനമേ നൽകാവൂ .അലർജി രോഗങ്ങൾ ഇല്ലാത്തവർ കറുത്ത മുന്തിരി, മുന്തിരിജ്യൂസ് എന്നിവയും അലർജി ഉള്ളവർ ഉണക്ക കറുത്ത മുന്തിരിയും കഴിക്കണം. പോഷണം കുറഞ്ഞവർക്ക് ഈത്തപ്പഴം നല്ലത്.ബദാം,കപ്പലണ്ടി വേകിച്ചത് ,ചെറുപയർ,കറുത്ത എള്ള്,വാൽനട്ട്,സൂര്യകാന്തി വിത്ത് തുടങ്ങിയവ കുറേശ്ശെ കഴിക്കണം.
Post Your Comments