മുംബൈ: ശിവസേനയുടെ പിന്തുണ സ്വീകരിക്കുന്നത് പാര്‍ട്ടിക്ക് വിനാശകരമാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. ഭൂരിപക്ഷമില്ലാത്തതിനാല്‍സര്‍ക്കാര്‍ രൂപവത്കരണത്തിനില്ലെന്ന് ബി.ജെ.പിഗവര്‍ണറെ അറിയിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെയും ശിവസേനയുടെയും തീരുമാനമാണ് ഇനിനിര്‍ണായകം. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് ശിവസേന ബന്ധത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ സാധ്യമല്ലെന്ന് സഞ്ജയ് നിരുപം ട്വീറ്റ് ചെയ്തു. ശിവസേനയുമായി കൂട്ടു കൂടുന്നത് കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് വഴിവെക്കുമെന്നും നിരുപം കുറിച്ചു.എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ഡിയോറ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് നിരുപം രംഗത്തെത്തിയത്. എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് ശിവസേനയുടെ സഹകരണമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല.
ശിവസേന സഖ്യം കോണ്‍ഗ്രസിന് അപകടകരമാണെന്ന് സഞ്ജയ് നിരുപം നേരത്തെയും പ്രഖ്യാപിച്ചിരുന്നു. ഒരു രാഷ്ട്രീയ സാഹചര്യത്തിലും ശിവസേനയെ സഖ്യകക്ഷിയാക്കുന്നത് ചിന്തിക്കരുതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.ബി.ജെ.പി-ശിവസേന തെരഞ്ഞെടുപ്പ് സഖ്യത്തിന് സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കാതെ വന്നതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടത്.
കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് സര്‍ക്കാര്‍ രൂപവത്കരിക്കണമെങ്കില്‍ ശിവസേനയുടെ പിന്തുണ കൂടിയേ തീരൂ. അതെ സമയം സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് കഴിയാതെവരുന്ന സാഹചര്യത്തില്‍ ശിവസനേ ആ ദൗത്യം ഏറ്റെടുത്ത് രംഗത്തിറങ്ങുമെന്ന് മുതിര്‍ന്ന നേതാവും എം.പിയുമായ സഞ്ജയ് റാവത്തും പറഞ്ഞിരുന്നു.
Post Your Comments