കാഠ്മണ്ഡു: ടിബറ്റിലെ റോഡ് വികസനത്തിന്റെ മറവിൽ നേപ്പാളിന്റെ ഭൂമി വ്യാപകമായി ചൈന കയ്യേറി. ഇത്തരത്തിൽ ചൈന നേപ്പാളിന്റെ 36 ഹെക്ടര്‍ ഭൂമി അനധികൃതമായി കയ്യേറിയത്. നേപ്പാള്‍ സര്‍വ്വേ വിഭാഗമാണ് ഭൂമി കയ്യേറ്റത്തെ കുറിച്ചുള്ള വിവരം പുറത്തു വിട്ടത്. ഹുംല ജില്ലയിലെ ഭാഗ്ദാരെ നദിയുടെ തീരത്തുള്ള ആറ് ഹെക്ടര്‍ ഭൂമിയും, കര്‍ണാലി ജില്ലയുടെ നാല് ഹെക്ടര്‍ ഭൂമിയും നിലവില്‍ ചൈന ടിബറ്റിലെ ഫുരാങ് പ്രദേശത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. നേപ്പാളിന്റെയും ചൈനയുടെയും അതിര്‍ത്തി ജില്ലകളായ ശംഖുവസഭ, റസുവ, സിന്ധുപല്ചൗക്ക്, ഹുല എന്നീ ജില്ലകളിലെ ഭൂമിയാണ് ചൈന അനധികൃതമായി കയ്യേറിയത്.
റസുവ ജില്ലയിലെ ആറ് ഹെക്ടര്‍ ഭൂമിയും സിന്ധുപല്ചൗക്ക് ജില്ലയിലെ 10 ഹെക്ടര്‍ ഭൂമിയും ചൈന അനധികൃതമായി കയ്യേറിയിട്ടുണ്ട്. ഈ ഭൂമി നിലവില്‍ ടിബറ്റിലെ കെരുംഗ്, ന്യാലം എന്നീ മേഖലകളുടെ ഭാഗമായി മാറിയിട്ടുണ്ട്.
Post Your Comments