
റിയാദ് : കെ എസ് ചിത്രയ്‌ക്കൊപ്പം പാട്ടുപാടി മലയാളികളെ അമ്പരിപ്പിച്ച് അറബ് ഗായകൻ. സൗദി അറേബ്യയിൽ നടന്ന സ്റ്റേജ് ഷോയിൽ മണിചിത്രത്താഴ് എന്ന ചിത്രത്തിലെ ‘ഒരു മുറൈ വന്ത് പാർത്തായാ’എന്ന ഗാനമാണ് കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്കൊപ്പം സൗദി ഗായകനും അഭിനയതാവും മോഡലുമായ അഹമ്മദ് സുൽത്താൻ അൽ മൽമാണി ഗാനത്തിന്റെ അവസാന ഭാഗങ്ങൾ മനോഹരമായി പാടുന്നതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പാടാൻ ഏറെ ബുദ്ധിമുട്ടുള്ള ഗാനം മനോഹരമായാണ് അഹമ്മദ് സുൽത്താൻ പാടിയത്. പാട്ടിന് ശേഷം അഹമ്മദ് സുൽത്താനെ ചിത്ര അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടു രംഗത്തെത്തിയത്
വീഡിയോ ചുവടെ
https://www.facebook.com/faizalmuneer.mt/videos/2646404842086207/
Post Your Comments