Latest NewsKeralaNews

പൊലീസും ജഡ്ജിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വികാരനിര്‍ഭരമായ കുറിപ്പ് ചര്‍ച്ചയാകുന്നു

കൊച്ചി: കേരള ഹൈക്കോടതി ജഡ്ദി വി ചിംദബരേഷ് വിരമിച്ചപ്പോള്‍ സുരക്ഷാ ജീവനക്കാരനായ സുള്‍ഫിഖാന്‍ റാവുത്തർ കുറിച്ച വികാരനിര്‍ഭരമായ കുറിപ്പ് ചര്‍ച്ചയാകുന്നു. സുപ്പീരിയര്‍ ഓഫിസര്‍ എങ്ങനെയായിരിക്കണമെന്നതിന് ഉദാഹരണമാണ് ചിദംബരേഷെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. വ്യക്തിപരവും സാമൂഹിക പരവും കുടുംബപരവുമായ എല്ലാ കാര്യങ്ങളും കൃത്യതയോടെ ചോദിച്ച്‌ മനസിലാക്കുന്നതിന് പ്രത്യക ശ്രദ്ധ ചെലുത്തുന്ന ഒരു ഓഫീസറാണ് അദ്ദേഹമെന്നും തീരുമാനങ്ങളിലും അഭിപ്രായങ്ങളിലും ആര്‍ക്കും മുന്നില്‍ വഴങ്ങാതെ സ്വന്തം നിലപാടിലൂന്നി നില്‍ക്കാന്‍ വിരമിക്കല്‍ ദിവസം വരെ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും സുള്‍ഫിഖാന്‍ റാവുത്തർ വ്യക്തമാക്കുന്നു.

Read also: ‘യാദൃശ്ചികമായി ആണെങ്കിലും ഈ കല്യാണത്തില്‍ പങ്കെടുത്തപ്പോള്‍ അത് സമൂഹത്തെ അറിയിക്കണം എന്ന് തോന്നി, പലര്‍ക്കും രാകേഷ് ഒരു പ്രചോദനം ആവട്ടെ’- കളക്ടറുടെ കുറിപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഞാനുമൊരു ഫ്ലാസ്ക്ക്
………………………………………
കഴിഞ്ഞ 8 വര്‍ഷത്തെ എന്‍റെ ഔദ്യോഗിക ഡ്യൂട്ടി എറണാകുളത്തെ പോലീസുകാര്‍ സാധാരണ പറയാറുള്ളത് പോലെ ഫ്ലാസ്ക്കിന്‍റേതായിരുന്നു. പി.എസ്.ഒ ഡ്യൂട്ടിയ്ക്ക് കളിയാക്കി പറയുന്നതാണ് ഫ്ലാസ്ക്ക് എന്ന്. എന്‍റെ 15 വര്‍ഷ സര്‍വീസിനിടക്ക് ഒരാളോടൊപ്പം മാത്രമാണ് ഞാന്‍ പി എസ് ഒ ഡ്യൂട്ടി ചെയ്തത്. അത് ബഹു: ജസ്റ്റിസ് വി.ചിദംബരേഷ് സര്‍ അവര്‍കള്‍ക്കൊപ്പം ബാച്ച്‌മേറ്റ്സ് ആയ കൂട്ട്കാരൊക്കെ കാണുമ്ബോള്‍ നിര്‍ത്താറായില്ലേട ഈ ഫ്ലാസ്ക്ക് പണി എന്ന കളിയാക്കി ചോദിക്കുമ്ബോള്‍ കൂടുതല്‍ ഇഷ്ടത്തോടെ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് ഞാന്‍ തയ്യാറായത്.

അതിന് കാരണമേറെ. 2011 നവംബറിലാണ് ഞാന്‍ സാറിനൊപ്പം ചേരുന്നത്. അന്ന് മുതല്‍ ഇന്ന് വരെ ഞങ്ങളുടെ അനുഭവങ്ങളില്‍ ഒരു ജഡ്ജ്ജിന്‍റെ ആലാങ്കാരിക പരിവേഷമൊന്നുമില്ലാതെ തുറന്ന മനസോടെ ഒരു ഗൃഹനാഥന്‍റെ കുപ്പായമാണദ്ദേഹം അണിഞ്ഞിരുന്നത്. കൂടുതല്‍ സുരക്ഷിതമായ ഒരു ഗൃഹാഗംമായി ഞാനും.
വ്യക്തിപരവും സാമൂഹിക പരവും കുടുംബപരവുമായ എല്ലാ കാര്യങ്ങളും കൃത്യതയോടെ ചോദിച്ച്‌ മനസിലാക്കുന്നതിന് പ്രത്യക ശ്രദ്ധ ചൊലുത്തുന്ന ഒരു ഓഫീസര്‍ എന്നത് പ്രത്യേകം പറയണം. തിരുമാനങ്ങളിലും അഭിപ്രായങ്ങളിലും ആര്‍ക്കും മുന്നില്‍ വഴങ്ങാതെ സ്വന്തം നിലപാടിലൂന്നി നില്‍ക്കാന്‍ വിരമിക്കല്‍ ദിവസം വരെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ സൂഷ്മതയോടെ ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്തു .കൂടെ ഉള്ള സ്റ്റാഫുകളെ കുറിച്ച്‌ മറ്റുള്ളവരുടെ അഭിപ്രായം സ്വീകരിക്കില്ല. ഗൃഹനാഥനായ ഒരു ഓഫീസര്‍ എങ്ങനെയാകണമെന്നതിനു ഉത്തമ മാതൃകയാണ് എന്‍റെ സര്‍.. ഒരു ഓഫീസര്‍ ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ മറ്റുള്ളവര്‍ക്കിത്തിരി പ്രയാസമായിരിക്കും. ഇങ്ങനെയായിരുന്നു കഴിഞ്ഞ 8 വര്‍ഷവുമെന്‍റെ സര്‍ .

അധികാര പരിധികളുടെ ചിന്തകളെല്ലാം മാറ്റി വെച്ച്‌ തുറന്ന ഹൃദയത്തോടെ സമൂഹിക ചുറ്റുപാടുകളെ നോക്കി കാണാനുള്ള സാറിന്‍റെ മനസ് അടുത്തറിഞ്ഞവര്‍ക്ക് വിസ്മയമാണ്. എന്‍റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ കരുതലും പിന്തുണയുമാണ് സാറില്‍ നിന്ന് ലഭിച്ചത്. പൊതു വിഷയങ്ങളിലും സാമൂഹിക വിഷയങ്ങളിലും കൂടുതല്‍ താല്പര്യം കാണിച്ചിരുന്നു. അവയെ കുറിച്ച്‌ വസ്തുതാപരമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു.സത്യം തുടിക്കുന്നതും ആഗ്രഹിക്കുന്നതുമായ നിരവധി വിത്യസ്ത വിധിന്യായങ്ങളുടെ ഉടമ.പൊതു സമൂഹവും മാധ്യമങ്ങളും വലിയ രീതിയില്‍ ചര്‍ച്ച ചെയ്ത വിധിന്യായങ്ങള്‍ നിരവധി.

ആവശ്യങ്ങള്‍ ഒന്നും നടക്കാതിരുന്നിട്ടില്ല. ആഘോഷ ദിവസങ്ങളെല്ലാം കുടുംബത്തോടൊപ്പം കഴിയാന്‍ അവസരം നല്കുന്നതിന് അദ്ദേഹം പ്രത്യേകം താല്പര്യം കാണിച്ചു. പറയാനും കേള്‍ക്കാനും ഒരു തടസവുമില്ലാത്ത ഓഫിസര്‍. സാധാരണ ‘കൊച്ചമ്മമാര്‍ ‘ എന്നാണ് ഓഫിസര്‍മാരുടെ ഭാര്യമാരെ ഒഴിവ് സമയ നുണപറച്ചിലില്‍ പറയാറ്. പക്ഷേ ഞങ്ങളുടെ മാഡത്തെ പറ്റി തമാശയ്ക്ക് പോലും അങ്ങനെ പറയേണ്ടി വന്നിട്ടില്ല. അത്രയ്ക്ക് ശ്രദ്ധ ഞ്ഞങ്ങളുടെ കാര്യത്തില്‍ കാട്ടിയിരുന്നു. അതി രാവിലെ ബെഡ് കോഫി തയ്യാറാക്കി കൊണ്ട് തന്ന് തുടങ്ങി ഞങ്ങളുടെ ക്ഷേമത്തിന് ആവശ്യമായതെല്ലാം ചെയ്തു തന്നു. ഞങ്ങള്‍ക്ക് ഒരു കുറവും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ആവശ്യങ്ങള്‍ അറിഞ്ഞ് ചെയ്തു തന്നു. സ്നേഹവാത്സല്യങ്ങളുടെ നിറകുടം സാറിന്‍റെ അച്ഛന്‍, കാര്‍ത്തിക്, ഗോവിന്ദ് മാഡത്തിന്‍റെ അച്ഛന്‍ , അമ്മ ഇവരൊക്കെ ഞങ്ങളെ കുടുംബാംഗത്തെ പോലെയാണ് ചേര്‍ത്ത് നിര്‍ത്തിയത്.

സാറിനൊപ്പം ചേരുമ്ബോള്‍ അവിടെ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ പ്രൈവറ്റ് സെക്രട്ടറി ജയലക്ഷ്മി മാഡം. മാഡം നല്കിയ പിന്തുണയെന്നും ഹൃദയത്തില്‍ സൂക്ഷിക്കും. മാഡം പ്രോമോഷനായ ശേഷം വന്ന ഷാജി സര്‍, പേഴ്സണല്‍ അസി. ദീപ, പ്രിയ പോലീസ് സുഹൃത്തുക്കളായ രഘു, സന്തോഷ്, ജിജിമോന്‍ തുടര്‍ന്ന് വന്ന് എന്നെ ഏറ്റവും കുടുതല്‍ സഹിച്ച പ്രിയപ്പെട്ട അനുജന്‍ പി. പ്രവീണ്‍. ഒരു ജേഷ്ഠന്‍റെ ആവശ്യങ്ങള്‍ക്ക് നല്കുന്ന എല്ലാ പരിഗണനയും നല്കി ഒരു ബുദ്ധിമുട്ടും പറയാതെ എല്ലാ സഹായങ്ങളും വിട്ടുവീഴ്ച്ചകളും നല്കി ഒപ്പം ചേര്‍ന്ന് നിന്ന പ്രവീണ്‍, റിസേര്‍ച്ച്‌ അസിസ്റ്റന്റ് അരുണ്‍, ഡ്രൈവര്‍മാരായ മുരളി, ഷൈന്‍, അഗസ്റ്റിന്‍, ഇടവേളകളില്‍ വന്നു പോയ പ്രിയ കൂട്ട് കാരായ ഡ്രൈവര്‍മാര്‍ പ്രത്യേകിച്ച്‌ ബിജുമോന്‍ കുടാതെ ഓര്‍മ്മയുള്ള ഒട്ടേറെ മുഖങ്ങള്‍, മറ്റ് കോടതി ഡ്രൈവര്‍മാര്‍ പി എസ് ഒ മാര്‍ എസ്ക്കോട്ട് പ്രദീപ് ചേട്ടന്‍, വടിമാരായിരുന്ന ബിജു, രാമനാരായണ്‍ തുടര്‍ന്ന് വന്ന മജ്നു പാര്‍ട്ട് ടൈം മായ ചേച്ചി, സേതു ചേട്ടന്‍, ശിവകുമാര്‍, സുനില്‍ ചേട്ടന്‍ ഇവരൊക്കെ ഈ കാലഘട്ടത്തിലെ മറക്കാനാകത്ത മുഖങ്ങളാണ്.

കൂടുതല്‍ വിശദികരണമൊ ആലങ്കാരികതയോ ആവശ്യമില്ലാതെ ബഹു: ഹൈക്കോടതിയിലെ ഏതൊരാള്‍ക്കും നല്ല അഭിപ്രായം മാത്രമുള്ള ഞങ്ങളുടെ സ്വന്തം സര്‍ ഇന്ന് ഔദ്യോഗിക കുപ്പായത്തോട് വിട പറയുന്നു.സര്‍വ്വിസില്‍ നിന്നും വിരമിക്കുന്നു.വാസനിക്കുന്ന വസന്തത്തിന്റെ 8 വര്‍ഷങ്ങക്ക് ഇന്ന് വിരാമം. എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിച്ച നന്മ നിറഞ്ഞ സാറിന് എല്ലാ നന്മകളും.ഒരു മേല്‍ ഉദ്യോഗസ്ഥനെങ്ങനെ ആയിരിക്കണം എന്ന് എക്കാലവും സാറിനെ നോക്കി എനിക്ക് പറയാനാവും. സാറ് ആണ് സാറേ സര്‍….
സ്നേഹാദരവോടെ
എം.സുല്‍ഫിഖാന്‍ റാവുത്തര്‍
സിവില്‍ പോലീസ് ഓഫീസര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button