Latest NewsKeralaNews

ആദായനികുതി വകുപ്പ് ഓഡിറ്റോറിയങ്ങളില്‍ നിന്ന് കണക്കെടുക്കുന്നു : ആഡംബര കല്യാണങ്ങള്‍ക്ക് പിടിവീഴും

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പുതിയ സ്വര്‍ണ നയം കൊണ്ടുവന്നാല്‍ സംസ്ഥാനത്തെ വിവാഹധൂര്‍ത്തിനും ആഡംബര കല്യാണങ്ങള്‍ക്കും പിടിവീഴും.. 50,000 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹങ്ങളുടെ വിശദ വിവരങ്ങളാണ് വകുപ്പ് ശേഖരിക്കുന്നത്. വധൂവരന്‍മാരെ കുറിച്ചുള്ള വിവരങ്ങളോടൊപ്പം,പങ്കെടുത്തവരുടെ എണ്ണം, കാറ്ററിംഗ് സ്ഥാപനത്തെ കുറിച്ചുള്ള വിശദവിവരമടക്കമുള്ളവ ആരായുന്നുണ്ട്. കൂടുതല്‍ കാറ്ററിംഗ് സ്ഥാപനങ്ങളും ഇപ്പോള്‍ നികുതി വലയ്ക്ക് പുറത്താണ്.

Read Also : വിവാഹ വേദിയിലെ അനാവശ്യമായ ആര്‍ഭാടം ഒഴിവാക്കണമെന്ന് എന്‍എസ്എസ്

നിലവില്‍ വിവാഹിതയായ സ്ത്രീയ്ക്ക് കൈയ്യില്‍ വയ്ക്കാവുന്ന( ഉപയോഗിക്കാവുന്ന) പരമാവധി സ്വര്‍ണം 62.5 പവന്‍ മാത്രമാണ്. എന്നാല്‍ ഈ നിയമം കാറ്റില്‍പ്പറത്തിയാണ് കേരളത്തില്‍ വിവാഹങ്ങള്‍ നടക്കുന്നത്. ഒപ്പം വിവാഹധൂര്‍ത്തും. ഇതാണ് ആദായനികുതി വകുപ്പ് കണക്കെടുപ്പ് നടത്തുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button