അയോധ്യ വിധിയിൽ പ്രതികരണവുമായി സന്ദീപ് വചസ്പതി. മോദി സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ് രാമജന്മഭൂമി പ്രശ്നം രമ്യമായി പരിഹരിച്ച സുപ്രീംകോടതി വിധി. വിധി എന്തായാലും അത് സ്വീകരിക്കാൻ രാജ്യത്തെ പാകപ്പെടുത്തി എന്നതാണ് മോദി സർക്കാർ ചെയ്ത കാര്യം. അതു കൊണ്ടാണ് വിധി ഹിന്ദുക്കൾക്ക് അനുകൂലമായിട്ടും അതിനെ പക്വതയോടെ മുസ്ലിം സംഘടനകൾ സ്വീകരിച്ചത്. മോദി എന്ന നേതാവിൽ രാജ്യം അത്രയ്ക്ക് വിശ്വസിക്കുന്നു എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കോൺഗ്രസ് സർക്കാരുകൾക്ക് ഇതിലും മുൻപേ കഴിയുമായിരുന്ന ഈ കാര്യം. പക്ഷെ ഇടത് ചരിത്രകാരന്മാരുടെയും ബുദ്ധിജീവികളുടെയും പിടിയിൽ അകപ്പെട്ട ഒരു സർക്കാരുകൾക്കും അതിന് ധൈര്യം ഉണ്ടായില്ലെന്നും സന്ദീപ് വചസ്പതി കൂട്ടിച്ചേർക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ക്ഷീണിച്ച ദേഹമുയിരറ്റടിയുന്ന മുന്നേ…..
ദാഹിച്ച കണ്ണൊളി മറഞ്ഞണയുന്ന മുന്നേ…..
……………………….
ഓർമ്മ വെച്ച കാലം മുതൽ കേൾക്കാൻ ആഗ്രഹിച്ച വാർത്ത.
നിരവധി തലമുറകൾക്ക് അനുഭവിക്കാൻ കഴിയാതെ പോയ സൗഭാഗ്യം.
ആയിരക്കണക്കിന് ബലിദാനികളുടെ ജീവിതം സാർത്ഥകമായ നിമിഷം.
പുകഞ്ഞു കൊണ്ടിരുന്ന അഗ്നിപർവതം ശാന്തമായ ചരിത്ര ദിനം.
ഇങ്ങനെയൊക്കെ പറയാമെങ്കിലും മോദി സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ് രാമജന്മഭൂമി പ്രശ്നം രമ്യമായി പരിഹരിച്ച സുപ്രീംകോടതി വിധി. വിധി എന്തായാലും അത് സ്വീകരിക്കാൻ രാജ്യത്തെ പാകപ്പെടുത്തി എന്നതാണ് മോദി സർക്കാർ ചെയ്ത കാര്യം. അതു കൊണ്ടാണ് വിധി ഹിന്ദുക്കൾക്ക് അനുകൂലമായിട്ടും അതിനെ പക്വതയോടെ മുസ്ലിം സംഘടനകൾ സ്വീകരിച്ചത്. മോദി എന്ന നേതാവിൽ രാജ്യം അത്രയ്ക്ക് വിശ്വസിക്കുന്നു എന്ന് ചുരുക്കം. കോൺഗ്രസ് സർക്കാരുകൾക്ക് ഇതിലും മുൻപേ കഴിയുമായിരുന്ന ഈ കാര്യം. പക്ഷെ ഇടത് ചരിത്രകാരന്മാരുടെയും ബുദ്ധിജീവികളുടെയും പിടിയിൽ അകപ്പെട്ട ഒരു സർക്കാരുകൾക്കും അതിന് ധൈര്യം ഉണ്ടായില്ല എന്ന് മാത്രം.
ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു തർക്കത്തെ ദേശീയ പ്രശ്നമായി വളർത്തി വലുതാക്കി ഇത്ര കാലവും നിലനിർത്തിയത് ഇടത് ചരിത്രകാരന്മാരുടെ കുബുദ്ധിയാണ്. ഹിന്ദു മുസ്ലിം വിഭാഗങ്ങളെ വിഘടിപ്പിച്ച് നിർത്തിയ അതേ ബ്രിട്ടീഷ് ബുദ്ധി. (സദ്ദാം ഹുസൈന് വേണ്ടി ഹർത്താൽ നടത്തിയതും, ലാദന് വേണ്ടി കവിതകൾ രചിക്കപ്പെട്ടതും ഒക്കെ ഇതേ നയത്തിന്റെ ഭാഗമായാണ്)
അതു കൊണ്ടാണ് ഒരു തുള്ളി രക്തം ചിന്താതെ പ്രശ്നം രമ്യമായി പരിഹരിച്ചപ്പോൾ പോലും ഇടത് ക്യാമ്പ് അസ്വസ്ഥമായത്. രാജ്യം മുഴുവൻ ഏക മനസ്സോടെ വിധിയെ സ്വീകരിച്ചപ്പോഴും അതിന് മനസ്സ് വരാതെ ഇടത് നേതാക്കൾ പിച്ചും പേയും പറയുന്നത്. ഇത് രോഗ ലക്ഷണമല്ല, രാജ്യത്തെ ബാധിച്ച ക്യാൻസർ തന്നെയാണ്. അത് മുറിച്ചു മാറ്റാതെ രാജ്യം ഏക മനസ്സോടെ നീങ്ങില്ല. മന്ദിറും മസ്ജിദും രാജ്യം ഒറ്റക്കെട്ടായി പണിയും. അത് കണ്ട് അസ്വസ്ഥരാവുന്നവർ നിരാശരാവുകയെ ഉള്ളൂ. കാരണം ഈ രാജ്യം അങ്ങനെയൊന്നും കീഴ്പ്പെടുന്നവരുടെ രാജ്യമല്ല. തെരുവ് പട്ടികൾ കുരയ്ക്കട്ടെ. നമുക്ക് മുന്നോട്ട് നീങ്ങാം.
+
Post Your Comments