ന്യൂഡല്‍ഹി•അയോധ്യാ കേസിലെ സുപ്രീംകോടതി വിധിയില്‍ തൃപ്തനല്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. ‘സുപ്രീം കോടതി തീർച്ചയായും പരമോന്നതമാണ്, പക്ഷേ അപ്രമാദിത്വമുള്ളതല്ല. ഞങ്ങൾക്ക് ഭരണഘടനയിൽ പൂർണ വിശ്വാസമുണ്ട്, ഞങ്ങളുടെ അവകാശത്തിനായി ഞങ്ങൾ പോരാടുകയായിരുന്നു, ഞങ്ങൾക്ക് സംഭാവനയായി 5 ഏക്കർ ഭൂമി ആവശ്യമില്ല. 5 ഏക്കർ ഭൂമി ഓഫർ നാം നിരസിക്കണം, ഞങ്ങളെ സംരക്ഷിക്കരുത്.’- ഒവൈസി പറഞ്ഞു.
അയോധ്യയില്‍ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി പുറത്തുവന്നത്. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം. കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയെ സമിതിയില്‍(ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. മുസ്ലിങ്ങള്‍ക്കു അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്ത് പകരം അഞ്ച് ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ കണ്ടെത്തി നല്‍കണം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏകകണ്ഠമായിരുന്നു വിധി.
Post Your Comments