തൃശൂർ ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ മേട്രൺ ഗ്രേഡ്-2 തസ്തികയിൽ (സ്ത്രീകൾക്കു മാത്രം) ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യതകൾ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.കോം. അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 18നും 41നും മധ്യേ (2019 ജനുവരി ഒന്നിന്). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 29നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
Post Your Comments