Latest NewsKeralaNews

അയോദ്ധ്യ വിധി: അക്രമ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ അതീവ സുരക്ഷ

അയോദ്ധ്യ: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ അക്രമ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. പൊലീസുകാരുടെ അവധി ഒഴിവാക്കി മുഴുവൻ ഉദ്യോഗസ്ഥരോടും വരുന്ന രണ്ട് ദിവസം ജോലിയിൽ ഹാജരാകുവാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശിച്ചു. പ്രകടനവും പ്രതിഷേധവും അനുവദിക്കില്ല. ജില്ലയൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധന ശക്തമാകും. നിയമം ലംഘിച്ചാൽ അറസ്റ്റ് ഉണ്ടാവും. സംഘർഷ സാധ്യതയുള്ള മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. കേരളത്തിന്റെ അതിര്‍ത്തികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കി.

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്ദേര, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 11 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളില്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും പോലീസ് അറിയിച്ചു. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

ALSO READ: അയോദ്ധ്യ വിധി സമാധാനപരമായി നേരിടണമെന്ന് ആർ എസ് എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത്

ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button