ഹൃദയാഘാതം ജീവിതശൈലീ രോഗമായതിനാൽ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഒരു പരിധിവരെ പ്രതിരോധിക്കാം. അതിൽ പ്രധാനം പുകയില ഉപേക്ഷിക്കുകയാണ്. അടുത്തത് ആരോഗ്യകരമായ ഭക്ഷണം. പൊരിച്ച ഭക്ഷണവും മധുരപലഹാരങ്ങളും ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. എപ്പോഴും പ്രവർത്തനക്ഷമമായിരിക്കുക. 30 മുതൽ 45 മിനിട്ട് വരെ വ്യായാമം ചെയ്യുക.
ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും മുന്നോടിയായി വരാവുന്ന അസുഖങ്ങൾ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൂടിയ കൊളസ്ട്രോൾ എന്നിവയാണ്.പ്രായം കൂടുന്തോറും ഹൃദയ രക്തക്കുഴലുകളിൽ ബ്ളോക്കുകൾ രൂപപ്പെടുന്നു. പുകവലിക്കാർക്കും കൂടിയ രക്തസമ്മർദ്ദമുള്ളവർക്കും ഇതിന് സാധ്യത കൂടുതലാണ്. ഇൗ ബ്ളോക്കുകൾ രക്തയോട്ടം തടസപ്പെടുത്തുകയും നെഞ്ചുവേദനയ്ക്ക് ഇടയാക്കുകയും ചെയ്യുന്നു. ബ്ളോക്കുകൾ വർദ്ധിക്കുന്നത് ഹൃദയാഘാതത്തിലേക്ക് നയിക്കും.
ആൻജിയോപ്ളാസ്റ്റി കഴിഞ്ഞാൽ പിന്നീടുള്ള ജീവിതം ഹൃദയത്തിന്റെ പ്രവർത്തനത്തെ ആശ്രയിച്ചാണിരിക്കുന്നത്. നെഞ്ചുവേദനയുണ്ടായി കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ആൻജിയോപ്ളാസ്റ്റി ചെയ്താൽ രോഗി 1-2 ആഴ്ചയ്ക്കകം സാധാരണ ജീവിതത്തിലേക്ക് വരും. വളരെ സമയം കഴിഞ്ഞ് ഹൃദയപേശികൾക്ക് കൂടുതൽ തകരാറുണ്ടായതിന് ശേഷമാണ് ചെയ്യുന്നതെങ്കിൽ കഠിനാദ്ധ്വാനമുള്ള ജോലികൾ ഒഴിവാക്കണം. ദീർഘകാലം സ്ഥിരമായി മരുന്നുകൾ കഴിക്കേണ്ടി വരും.
Post Your Comments