കോഴിക്കോട്: കോഴിക്കോട് യുവാവിന്റെ അഴുകിയ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറത്ത് ആണ് സംഭവം. ഒരു മാസക്കാലമായി പ്രദേശത്തു നിന്നും, മാനസിക അസ്വാസ്ഥ്യമുള്ള രൂപേഷ് എന്ന യുവാവിനെ കാണാതായിരുന്നു. മൃതദേഹം ഇയാളുടെതന്നെനു നാട്ടുകാര്‍ തിരിച്ചറിഞ്ഞു. മൃതദേഹം കണ്ടെത്തിയ കിണര്‍ ഗുഡ് എര്‍ത്ത് ബില്‍ഡേഴ്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി കുഴിച്ചതാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ അനധികൃതം ആണെന്ന് ആരോപിച്ചു നാട്ടുകാര്‍ സമരം നടത്തി വരികയാണ്.
മൃതദേഹത്തിന് ഏകദേശം ഒരുമാസത്തെ പഴക്കമുണ്ടെന്നാണ് സംശയം. ഇന്ന് രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്നു പരിശോധന നടത്തിയ നാട്ടുകാര്‍ ആണ് കിണറ്റില്‍ മൃതശരീരം കണ്ടെത്തിയത്.
ഗുഡ് എര്‍ത്ത് ബില്‍ഡേഴ്‌സിന്റെ സ്ഥലം വളച്ചു കെട്ടി സംരക്ഷിച്ച നിലയില്‍ ആണെന്നും, ഈ സ്ഥലത്ത് രൂപേഷ് എത്തുക എന്നത് അസ്വാഭാവികം ആണെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകനെ ഗുഡ് ബില്‍ഡേഴ്‌സ് അധികൃതര്‍ മര്‍ദ്ദിച്ചു.
Post Your Comments